കനാല്‍ ബണ്ട് തകര്‍ന്ന് 45 ഏക്കര്‍ നെല്‍കൃഷി നശിച്ചു
വണ്ടിത്താവളം: മൂലത്തറ ഇടതുകര കനാലിന്റെ തെക്കേക്കാട്ടിലുളള കനാല്‍ ബണ്ട് തകര്‍ന്ന് 45 ഏക്കര്‍ നെല്‍കൃഷി നശിച്ചു. കമ്പാലത്തറയില്നിന്നും പല്ലശ്ശന, പെരുവെമ്പ് പഞ്ചായത്തുകളിലേക്കുള്ള ജലസേചന കനാലാണ് വ്യാഴാഴ്ച്ച രാവിലെ ആറരയോടെ തകര്‍ന്നത്. തകര്‍ച്ചയുടെ ശക്തമായ ഒഴുക്കില്‍ ജെസീഫ്, അനീഷ്എന്നിവരുടെ വീട്ടില്‍ പൂര്‍ണമായും വെള്ളം കയറി. കൂടാതെ തൊട്ടടുത്തുള്ള അറബികോളജിലും വെള്ളം കയറി. കെട്ടിട നിര്‍മാണത്തിനായി നിരത്തിവെച്ച കമ്പികള്‍ മറ്റു സാമഗ്രികള്‍ എന്നിവ വെള്ളത്തില്‍ അരകിലോമീറ്റര്‍ ദൂരത്തേക്ക്ഒഴുകിപ്പോയി.ഉടനെ കനാലിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിച്ചെങ്കിലും പൂര്‍ണമായും നിയന്ത്രിക്കുവാന്‍ രണ്ടുമണിക്കൂര്‍ എടുക്കേണ്ടതായി വന്നു. തെക്കേക്കാട് പാടശേഖര സമിതിയിലെ 65 ഏക്കറിലേക്ക് കനാല്‍ വെള്ളം ശക്തമായി ഒഴുകിയതിനാല്‍ 45 ഏക്കര്‍ നെല്‍കൃഷിക്ക് കേടുപാടുകള്‍ സംഭവിച്ചു.പെരുമാട്ടി പഞ്ചായത്തില്‍ ഉള്‍പെടുന്ന തെക്കേക്കാട്, വണ്ടിത്താവളം എന്നീ വാര്ഡുകളില്ലാണ് കനാല്‍ തകര്‍ച്ച നാശം വിതച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."