പി. എം. എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു
റിയാദ്: ആഗോള മലയാളി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി 20192021ലേക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പി.എം.എഫ് മുതിര്‍ന്ന അംഗവും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജോ. സെക്രട്ടറിയുമായ ജലീല്‍ ആലപ്പുഴ മുഖ്യവരണാധികാരിയും പി.എം.എഫ് സഊദി ദേശീയ ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍, ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കോസ് എന്നിവര്‍ നിരീക്ഷകരുമായ സമിതിയാണ് ഭരണസമിതിയെ തിരഞ്ഞെടുത്തത്. ഷാജഹാന്‍ ചാവക്കാട് (പ്രസിഡന്റ്)അലോഷ്യസ്സ് വില്യം(ജനറല്‍ സെക്രട്ടറി) ബിനു. കെ.തോമസ് (ട്രഷറര്‍), രാജു പാലക്കാട് (ജീവകാരുണ്യ കണ്‍വീനര്‍), മുജീബ് കായംകുളം, സലീം വാലില്ലാപുഴ(കോഡിനേറ്റര്‍), രാജേഷ് പറയംകുളം, ഷൌക്കത്ത് കരങ്ങാടന്‍(വൈസ് പ്രസിഡന്റുമാര്‍),
റസ്സല്‍ കമറുദീന്‍, അലക്‌സ് കൊട്ടാരക്കര(ജോ. സെക്രട്ടറിമാര്‍),ജിബിന്‍ സമദ് (പി. ആര്‍. ഒ), രാധന്‍ പാലത്ത്, ലത്തീഫ് അലിയാര്‍ കുഞ്ഞ് (ജോ:കണ്‍വീനര്‍, ജീവകാരുണ്യം), നസീര്‍ തൈക്കണ്ടി(കലാവിഭാഗം കണ്‍വീനര്‍), മുഹമ്മദ് സിയാദ്, റൗഫ് ആലപ്പടിയന്‍(ജോ:കണ്‍വീനര്‍, കലാവിഭാഗം) എന്നിവരാണ് ഭാരവാഹികള്‍. പ്രവാസി പുനരധിവാസം അടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി പുതിയ കമ്മിറ്റി റിയാദ് പൊതുസമൂഹത്തിന്റെ പിന്തുണയോടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."