HOME
DETAILS
MAL
സ്വാശ്രയ ബി.ഡി.എസിന് 2.5 ലക്ഷം ഫീസ്
backup
June 27 2017 | 15:06 PM
തിരുവനന്തപുരം: സ്വാശ്രയ ഡെന്റല്‍ കോളജുകളിലെ ബി.ഡി.എസ് കോഴ്സുകളുടെയും ഫീസ് നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളില്‍ 2.5 ലക്ഷമാണ് വാര്‍ഷിക ഫീസ്. 15 ശതമാനം എന്‍.ആര്.ഐ സീറ്റുകളില്‍ ആറുലക്ഷമാണ് ഫീസ്.
എന്‍.ആര്.ഐ സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷവും ആറ് ലക്ഷമായിരുന്നു ഫീസ്. ഇക്കുറി മാനേജ്മെന്റുകള്‍ വര്‍ധന ആവശ്യപ്പെട്ടിരുന്നില്ല.
ബി.ഡി.എസിന് നാലു ലക്ഷമാണ് ഇത്തവണ ഓള് കേരള സെല്‍ഫ് ഫിനാന്‍സിങ് മാനേജ്മെന്റ് കണ്‍സോര്‍ഷ്യം ആവശ്യപ്പെട്ടിരുന്നത്. രാജേന്ദ്രബാബു കമ്മിറ്റി മുന്‍പാകെയും ഈ ആവശ്യം അവര്‍ ഉന്നയിച്ചു. മാനേജ്മെന്റുകള്‍ കൊള്ളലാഭമാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് വിലയിരുത്തി ഈ ആവശ്യം കമ്മിറ്റി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."