HOME
DETAILS

ജലസേചനവകുപ്പിലെ മ്യൂസിയം: അന്‍പത് ലക്ഷത്തിന്റെ പദ്ധതി വെള്ളത്തിലാകുമോ?

  
backup
November 23 2018 | 04:11 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%b8%e0%b4%bf%e0%b4%af

കാട്ടാക്കട: കാലപഴക്കം കൊണ്ട് നശിച്ച പിക്‌നിക്ക് ഹാളിന് ജലസേചന വകുപ്പ് തന്നെ വിഭാവനം ചെയ്ത മ്യൂസിയം പദ്ധതി നെയ്യാറിലെ വെള്ളം ഒഴുകുന്നുപോലെ ഒഴുകുമോ? ജലവിഭവവകുപ്പിന്റെ കീഴില്‍ ആദ്യകാല എന്‍ജിനീയറിങ് ഉപകരണങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനായി വിഭാവനം ചെയ്ത ഇന്‍സ്ട്രുമെന്റല്‍ മ്യൂസിയം പാതി വഴിയില്‍ കിടക്കുകയാണ്. ഇതിനായി വകുപ്പിന്റെ പഴയ പിക്‌നിക് ഹാള്‍ കെട്ടിടമാണ് ഉപയോഗപ്പെടുത്തുന്നത്. ആദ്യകാലത്ത് വിവാഹം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകള്‍ക്ക് വിട്ടുനല്‍കിയിരുന്നതാണ് അണക്കെട്ടിനോടു ചേര്‍ന്ന് നിലകൊള്ളുന്ന പിക്‌നിക് ഹാള്‍. എന്നാല്‍, ഡാമിന്റെ സുരക്ഷയുടെ ഭാഗമായി ഇതുനിര്‍ത്തിയതോടെ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഇതിനിടെ കെട്ടിടം നിലനിര്‍ത്തുന്നതിനും സഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും വഴി ആലോചിക്കുന്നതിനിടെയാണ് മുന്‍ ചീഫ് എന്‍ജിനീയര്‍ മഹാനുദേവന്‍ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിയം എന്ന ആശയം മുന്നോട്ടുവച്ചത്. ആദ്യകാലത്ത് ജലസേചനവകുപ്പ് ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ പലയിടങ്ങളിലായി നശിക്കുന്ന അവസ്ഥയിലാണ് ഇങ്ങനെയൊരു പദ്ധതി നിര്‍ദേശം വന്നത്. തുടര്‍ന്ന് വിശദമായ പദ്ധതിരേഖ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിനു മുമ്പ് പദ്ധതി സര്‍ക്കാര്‍ അംഗീകരിക്കുകയും 50 ലക്ഷം രൂപ ഇതിനായി അനുവദിക്കുകയും ചെയ്തു. കാല്‍ക്കുലേറ്റര്‍ വ്യാപകമാകുന്നതിനു മുമ്പ് കണക്കുകള്‍ നോക്കുന്നതിനായി ഉപയോഗിച്ചിരുന്ന ലോഗരിതം ടേബിള്‍, വരയ്ക്കാനായി ഉപയോഗിച്ചിരുന്ന പീസ്‌ക്വയര്‍, സ്ലൈഡ് റൂള്‍, വെള്ളത്തിന്റെ അളവ് എടുക്കാനുള്ള ഹൈഡ്രോളജി ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പഴയ സംവിധാനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഐ.ഡി.ആര്‍.ബിയില്‍ ഉള്ളതും പീച്ചിയിലെ കേരള എന്‍ജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉള്ളതുമായ പഴയ ഉപകരണങ്ങളൊക്കെ ഇവിടെയെത്തിക്കാനും തീരുമാനമായിരുന്നു. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒക്കെ ഉപകാരപ്പെടുന്ന തരത്തിലാവും മ്യൂസിയം സജ്ജീകരിക്കുകയെന്നും പറഞ്ഞിരുന്നു. കൂടാതെ കഫെറ്റീരിയ, കുട്ടികളെ ആകര്‍ഷിക്കാനുള്ള വിനോദോപാധികള്‍ തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഇപ്പോള്‍ ഒരു വര്‍ഷത്തോളം എടുത്ത് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും ഉപകരണങ്ങള്‍ ഒന്നും എത്തിക്കാനായിട്ടില്ല, ഇന്റീരിയര്‍ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കാനായില്ല. ജലവിഭവവകുപ്പ് ഈ ഫയല്‍ പൂഴ്ത്തിയതായി അറിയുന്നു. എന്തായാലും സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുന്ന പദ്ധതിയാണ് പാതി വഴിയില്‍ കിടക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  11 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  18 minutes ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  24 minutes ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  28 minutes ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  an hour ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  an hour ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  4 hours ago