യു.എ.പി.എ ചുമത്തിയത് അന്വേഷിക്കും- ഡി.ജി.പി
തിരുവനന്തപുരം: കോഴിക്കോട് രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്കും ഉത്തര മേഖലാ ഐ.ജിക്കും നിര്‍ദ്ദേശം നല്കി.
ഇപ്പോള്‍ പ്രാഥമിക അന്വേഷണം മാത്രമാണ് കേസില്‍ നടന്നിട്ടുള്ളത്. സംഭവത്തിന്റെ എല്ലാവശവും തെളിവുകളും ശേഖരിച്ച് വിശദമായി അന്വേഷിച്ച ശേഷം യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കുമോയെന്ന് പരിശോധിക്കും. അതനുസരിച്ച് ആവശ്യമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുന്നതാണെന്നും കേരള പൊലിസ് വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കകത്തു നിന്നു തന്നെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ പൊലിസിന് നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."