സുരേഷ്ഗോപി എം.പി അംബേദ്കര്‍ കോളനി സന്ദര്‍ശിച്ചു
കൊല്ലങ്കോട് : സമുദായങ്ങളാണോ വേണ്ടത് മനുഷ്യസമുദായമാണോ വേണ്ടതെന്ന് കോളനിവാസികള്‍ തീരുമാനിക്കണമെന്ന് സുരേഷ്ഗോപി എം.പി. അംബേദ്കര്‍ കോളനിയില്‍ ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളനിയില്‍ അസന്തുലിതാവസ്ഥ കെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുത്. സമാധാന അന്തരീക്ഷം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുത്. അംബേദ്കര്‍ കോളനിയില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടക്കുന്നത്. ഹീനമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
വിവേചനത്തിനു കാരണക്കാരായവരെ ദൈവം നോക്കട്ടെ. കോളനിയിലെ ആറ് വീടുകള്‍ പുതുതായി നിര്‍മിച്ചു നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വേലന്‍, കിട്ടന്, ശങ്കരന്, കുപ്പന്‍, മുരുകന്, എന്നിവര്‍ക്കാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്.
സമൂഹ സദ്യയില്‍ പങ്കെടുക്കുകയും കോളനിയിലെ തകര്ന്ന്വീടുകള് സന്ദര്‍ശിച്ചതിനും ശേഷമാണ് സുരേഷ് ഗോപി കോളനിവിട്ടത്.
ബി.ജെ.പി. സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാര്‍, കമ്മിറ്റി അംഗം ശോഭാസുരേന്ദ്രന്, ജില്ലാ പ്രസിന്റ് അഡ്വ.ഇ.കൃഷ്ണദാസ്, കെ.ജി.പ്രദീപ്കുമാര്‍ എന്നിവര്‍ കോളനി സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."