തനിക്കെതിരെ കള്ളക്കേസ് എടുത്തു, നടപടി മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്- ആരോപണവുമായി സുരേന്ദ്രന്‍
പത്തനംതിട്ട: തനിക്കെതിരെ കള്ളക്കേസാണ് എടുത്തതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. റാന്നി കോടതിയില്‍ ഹാജരാക്കുന്നതിനായി കൊട്ടാരക്കര ജയിലില്‍ നിന്നുകൊണ്ടുപോകവേയാണ് സുരേന്ദ്രന്റെ പരാമര്‍ശം.
മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന നടത്തിയാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കള്ളക്കേസുകള്‍ കൊണ്ടൊന്നും താന്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. എന്തുവന്നാലും ശബരിമലയിലെ ആചാര സംരക്ഷണത്തിനായി നിലകൊള്ളുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
11 മണിക്കാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കേണ്ടത്. റാന്നി കോടതിയില്‍ ഹജരാക്കാനുള്ള വാറന്റ് കൊട്ടാരക്കര ജയിലില്‍ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. അഞ്ചുദിവസം മുമ്പാണ് സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചത്. നിരോധനാജ്ഞ ലംഘിച്ച് ശബരിമലയിലേക്ക് ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വെച്ച് പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് റാന്നി കോടതി 14 ദിവസത്തേക്ക് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. മുന്നുദിവസം മുമ്പ് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാറന്റ് നിലവിലുണ്ടായിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."