എ.ഐ.വൈ.എഫ് നേതാവിന് പൊലിസ് സ്റ്റേഷനില്‍ മര്‍ദനം
ആനക്കര: ഭരണകക്ഷിയുടെ യുവജന നേതാവിന് പൊലിസ് സ്റ്റേഷനില്‍ മര്‍ദനം. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ ചാലിശ്ശേരി പൊലിസ് സ്റ്റേഷനിലേക്ക് നാളെ മാര്‍ച്ച് നടത്തും. തിരുമിറ്റക്കോട് പഞ്ചായത്തിലെ എ.ഐ.വൈ.എഫ് സെക്രട്ടറി സദാം ഹുസൈന്, സഹോദരന് ഫൈസല്‍ എന്നിവര്‍ക്കാണ് സ്റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോള് മര്‍ദനമേറ്റത്. വാടക വീട്ടില്‍ താമസിക്കുന്ന ഇവരെ കെട്ടിട ഉടമസ്ഥനും ഡ്രൈവറും ചേര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം മര്‍ദിച്ചുവെന്നാണ് പരാതി.
ഈ പരാതി നല്‍കാനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലിസ് പരാതി വാങ്ങി വെയ്ക്കുന്നതിന് പകരം മര്‍ദിച്ചുവെന്നാണ് പറയുന്നത്. ഇവര്‍ സ്റ്റേഷനില്‍ നല്കിയ പരാതി സ്ഥീകരിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.ഐ. തൃത്താല മണ്ഡല ംകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 29 ന് രാവിലെ 10 സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. ജില്ലാ സെക്രട്ടറി സുരേഷ് രാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ മണ്ഡലം നേതാക്കളായ ചെല്ലുക്കുട്ടി, പി.ടി.ഹംസ,ടി.ഹംസ എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."