HOME
DETAILS

ജാതിപീഢനം അവസാനിപ്പിക്കാന്‍ ഭൂഅധികാരസമിതി പ്രക്ഷോഭത്തിന്

  
backup
June 27 2017 | 17:06 PM

%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%80%e0%b4%a2%e0%b4%a8%e0%b4%82-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

പാലക്കാട്; ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്കലിയ സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെ നടക്കുന്ന ജാതിയ പീഡനത്തിന് അറുതി വരുത്തുന്നതിന് പകരം ജാതി വൈരുധ്യത്തെ കക്ഷി രാഷ്ട്രീയ സംഘട്ടനമാക്കി മാറ്റുന്ന  സര്‍ക്കാര്‍ നയം അവസാനിപ്പിക്കണമെന്ന് ഭൂഅധികാര സംരക്ഷണസമിതിയും ദലിത് സംഘടനകളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചക്കിലിയ സമുദായത്തെ ജാതീയമായി ഒറ്റപ്പെടുത്താനുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ സമീപനം അപകടകരവും ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും നേതാക്കള്‍ കൂട്ടിചേര്‍ത്തു. ഭൂസംരക്ഷണസമിതി നടത്തിയ അന്വേഷണത്തില്‍സര്‍ക്കാര്‍ ചക്കിലിയ സമുദായത്തോട് ജാതി വിവേചനം കാട്ടുന്ന ഉന്നത ജാതിക്കാരെ സംരക്ഷിക്കുന്നനിലപാടാണ് കണ്ടെത്തിയത്.
 ചായക്കടകളിലും കുടിവെളള സംഭരണിക്ക് മുന്നിലും അമ്പലത്തിലും മാത്രമല്ല സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും അയിത്തവും ജാതി വിവേചനവും നേരിടുകയാണ്. റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടികയില്‍ പേര്, ആധാര്‍ തുടങ്ങി രേഖകള്‍ ലഭിക്കാത്തത് കാരണം സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ജാതീയ വിവേചനം അവസാനിപ്പിക്കാനുള്ള സമഗ്രപദ്ധതി സെപ്തംബര്‍ മാസത്തോടെ സര്‍ക്കാറിന് സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി ജൂലൈ പതിനഞ്ചിന് മുതലമടയില്‍ ദലിത്  ആദിവാസി പൗരാവകാശപ്രസ്ഥാനങ്ങളുടെ സംസ്ഥാനതല പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭൂഅധികാര സംരക്ഷണസമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍, അംബേദ്കര്‍ സംസ്‌കാരിക വേദി ചെയര്‍മാന്‍ വി രാജന്‍, പട്ടികജാതി വര്‍ഗ്ഗ സംരക്ഷണ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മായാണ്ടി, പട്ടികജാതി വര്‍ഗ്ഗ സംരക്ഷണമുന്നണി ജില്ലാ സെക്രട്ടറി വിജയന്‍ അമ്പലക്കാട് പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago