HOME
DETAILS
MAL
ഗജ ബാധിത മേഖലയില്‍ സേവനത്തിന് കെ.എസ്.ഇ.ബിയുടെ 40 അംഗ സംഘം
backup
November 23 2018 | 05:11 AM
കല്‍പ്പറ്റ: തമിഴ്നാട്ടില്‍ ഗജ ചുഴലിക്കാറ്റു നാശംവിതച്ച പ്രദേശങ്ങളില്‍ സേവനത്തിന് കെ.എസ്.ഇ.ബിയുടെ 40 അംഗ സംഘം വയനാട്ടില്‍നിന്ന് യാത്രതിരിച്ചു. ഗജ ബാധിത മേഖലകളില്‍ തകര്‍ന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിനു തമിഴ്നാട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചതനുസരിച്ചാണ് സംഘം പുറപ്പെട്ടത്.
ബത്തേരി അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.കെ ഷിനു, സര്‍ക്കിള്‍ സബ് എന്‍ജിനീയര്‍ എം.ജെ ചന്ദ്രദാസ്, സബ് എന്‍ജിനീയര്‍മാരായ എന്‍.പി റെജി, ജിജിത്ത് കെ. ജോര്‍ജ്, കെ.പി ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്ര തിരിച്ചത്. ബസ് കെ.എസ്.ഇ.ബി കല്‍പ്പറ്റ ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശ്യാമപ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."