പ്രതികളില്‍ ഒരാള്‍ അഞ്ചുവര്‍ഷമായി പൊലിസ് നിരീക്ഷണത്തിലായിരുന്നു, പന്തീരാങ്കാവ് സ്റ്റേഷനില്‍ ഉന്നതതലയോഗം
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കുമേല്‍ യു.എ.പി.എ ചുമത്തിയ കേസില്‍ പന്തീരാങ്കാവ് പൊലിസ് സ്റ്റേഷനില്‍ ഉന്നതതല യോഗം ചേര്‍ന്നു. കമ്മിഷനര്‍ സ്റ്റേഷനിലെത്തി പൊലിസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.
പ്രതികളില്‍ ഒരാളെ അഞ്ചു വര്‍ഷമായി പൊലിസ് നിരീക്ഷിക്കുകയായിരുന്നെന്നും മെമ്മറി കാര്‍ഡ്, ലാപ്ടോപ്പ് ഉള്‍പ്പടെയുള്ള തെളിവുകള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടിയെന്നും കമ്മിഷനര്‍ വ്യക്തമാക്കി.
കേസില്‍ പ്രതികള്‍ തെറ്റിധരിപ്പിക്കുന്ന മറുപടിയാണ് നല്‍കുന്നതെന്നും അതേ സമയം കസ്റ്റഡി അപേക്ഷ നാളെ നല്‍കില്ലെന്നും പൊലിസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അറസ്റ്റിനെ ന്യായീകരിച്ച് പൊലിസ് രംഗത്ത് എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ നഗരമവോയിസ്റ്റുകളാണെന്നാണ് പൊലിസ് ഭാഷ്യം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലിസ് ആരോപിച്ചിരുന്നു.
അതേ സമയം യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ എ.ഡി.ജി.പിക്കും ഉത്തര മേഖലാ ഐ.ജിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."