യു.എ.പി.എ ചുമത്തരുതായിരുന്നു, തിരുത്തല്‍ ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ്
തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കോഴിക്കോട് രണ്ടു വിദ്യാര്‍ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരേ സി.പി.എം സെക്രട്ടേറിയറ്റ്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് യു.എ.പി.എ ചുമത്തരുതെന്ന നിലപാടാണ് സി.പി.എമ്മിനുള്ളതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. യു.എ.പി.എ കേസിലെ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സി.പി.എം പുറത്തുവിട്ട പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട്.
വിഷയത്തില്‍ പൊലിസിനോട് മുഖ്യമന്ത്രി വിശദീകരണം തേടി. എല്‍.ഡി.എഫ് ഭരിക്കുന്ന കാലത്ത് ഒരു നിരപരാധിക്കും നേരെ യു.എ.പി.എ ചുമത്തുമെന്ന് കരുതാനാവില്ല. ഈ വിഷയത്തില്‍ അത്തരമൊരു സമീപനമാണ് എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ക്കു നിയമസഹായം നല്‍കില്ലെന്നു വ്യക്തമാക്കി സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അറസ്റ്റിനെ ന്യായീകരിച്ച് പൊലിസ് രംഗത്ത് എത്തിയിരുന്നു. വിദ്യാര്‍ഥികള്‍ നഗരമവോയിസ്റ്റുകളാണെന്നാണ് പൊലിസ് ഭാഷ്യം. കാട്ടിലെ മാവോയിസ്റ്റുകളുടെ കണ്ണികളായി ഇവര്‍ പ്രവര്‍ത്തിച്ചെന്നും പൊലിസ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."