HOME
DETAILS

തെളിവെടുപ്പിനായി റവന്യൂസംഘമെത്തി; ചോലക്കാട് നിവാസികള്‍ ആഘോഷത്തില്‍

  
backup
June 27 2017 | 17:06 PM

%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%b5%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82

അഗളി: പട്ടയമുള്‍പ്പടെയുള്ള രേഖകളെല്ലാം ഉണ്ടായിട്ടും ഭൂനികുതി സ്വീകരിക്കാതെ റവന്യൂവകുപ്പും കൂട്ടിന് വനംവകുപ്പും വട്ടംകറക്കിയിരുന്ന ചോലക്കാട് നിവാസികളുടെ പരാതിക്കു പരിഹാരമാകുന്നു. മുക്കാലി ചോലക്കാട് പ്രദേശത്ത് റവന്യൂസംഘം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി. മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ജെ.ചന്ദ്രശേഖരക്കുറുപ്പ്, ഭൂരേഖ തഹസില്‍ദാര്‍ പി.രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോലക്കാട് പ്രദേശത്ത് തെളിവെടുപ്പിനെത്തിയത്. ചോലക്കാട് നിവാസികളുടെ പ്രയാസങ്ങള്‍ നേരത്തെ സുപ്രഭാതം വാര്‍ത്തയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് റവന്യൂവകുപ്പ് മന്ത്രിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റനവ്യൂസംഘം ചോലക്കാട്ടെത്തിയത്.
അട്ടപ്പാടിയില്‍ ആദ്യകാലത്ത് കുടിയേറിയ 40 കുടുംബങ്ങളാണ് ചോലക്കാട് പ്രദേശത്ത് താമസിക്കുന്നത്. ഇതില്‍ 15 കുടുംബങ്ങള്‍ക്ക് 1977ല്‍ പട്ടയം നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്ക് കൈവശാവകാശ രേഖയും നല്‍കിയിട്ടുണ്ട്. 1998 വരെ കള്ളമല വില്ലേജ് ഓഫിസില്‍ ഇവരുടെ നികുതി സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നിരവധി സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുകയായിരുന്നു.
ആവശ്യമായ രേഖകളൊക്കെയുണ്ടായിട്ടും തങ്ങളില്‍ നിന്നും ഭൂനികുതി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് വ്യാപക സമരമാണ് ചോലക്കാട് നിവാസികള്‍ നടത്തി വന്നിരുന്നത്. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ സമരം ഇടക്ക് യു.ഡി.എഫ് സര്‍ക്കാരുടെ അഞ്ചുവര്‍ഷവും കഴിഞ്ഞ് വീണ്ടും എല്‍.ഡി.എഫ്  ഭരണം വന്നിട്ടും തങ്ങളുടെ പ്രശ്‌നത്തിനു പരിഹാരമാകാത്തതില്‍ ഏറെ പ്രതിഷേധത്തിലായിരുന്നു ചോലക്കാട്ടുകാര്‍. കഴിഞ്ഞ 12നു ആദിവാസി പട്ടയമേള ഉദ്ഘാടനം ചെയ്യാന്‍ അട്ടപ്പാടിയിലെത്തിയപ്പോള്‍ മന്ത്രിക്കുമുന്നില്‍ തങ്ങള്‍ ആത്മാഹുതി ചെയ്യുമെന്ന ചോലക്കാട് നിവാസികളുടെ പ്രഖ്യാപനം ഗൗരവമായാണ് മന്ത്രി പരിഗണിച്ചത്. ചോലക്കാട്ടെ മഹാഭൂരിപക്ഷം പേരും സി.പി.ഐ അനുഭാവികളൊ പ്രവര്‍ത്തകരോ ആയിട്ടും സി.പി.ഐക്കാരനായ മന്ത്രിയുടെ റവന്യൂവകുപ്പ് തങ്ങളോട് കരുണകാണിക്കുന്നില്ലെന്നായിരുന്നു ഇവരുടെ പരാതി. ഇതേ തുടര്‍ന്ന് പട്ടയമേളയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി തന്റെ ഒപ്പമുണ്ടായിരുന്ന ജില്ലാകലക്ടറോട് അടിയന്തരമായി ചോലക്കാട് നിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി തനിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന ഉത്തരവ് നല്‍കി.
ഇതേ തുടര്‍ന്നാണ് റവന്യൂസംഘം പ്രദേശവാസികളെ നേരില്‍കണ്ട് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനുശേഷം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രദേശവാസികളുടെ കൈവശമുള്ള രേഖകള്‍ സംഘം പരിശോധിച്ചു. മതിയായ രേഖയുള്ളവര്‍ക്ക് ഭൂനികുതിയടക്കമുള്ള സൗകര്യം അടിയന്തരമായി ചെയ്തുകൊടുക്കുമെന്ന് തഹസില്‍ദാര്‍ സുപ്രഭാതത്തോട് പറഞ്ഞു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരീനേശന്‍, ജില്ലാപഞ്ചായത്തംഗം സി.രാധാകൃഷ്ണന്‍, സി.പി.ഐ മണ്ഡലംകമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി റോയ് ജോസഫ്, കിസാന്‍സഭ ജില്ലാ വൈസ് പ്രസിഡന്റ് സി.മണികണ്ഠന്‍ എന്നിവരും റവന്യൂസംഘത്തെ അനുഗമിച്ചു.

























Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago