HOME
DETAILS
MAL
യു.എ.പി.എ കേസില്‍ വിദ്യാര്‍ഥികള്‍ക്ക് നിയമസഹായം നല്‍കുമെന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി, നല്‍കില്ലെന്ന് ജില്ലാ സെക്രട്ടറി പി. മോഹനന്
backup
November 03 2019 | 14:11 PM
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലിസ് അറസ്റ്റ് ചെയ്ത് യു.എ.പി.എ വകുപ്പ് ചുമത്തിയ വിദ്യാര്‍ഥികള്‍ക്ക് നിയമസഹായം നല്‍കുമെന്ന സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ പ്രഖ്യാപനം തള്ളി ജില്ലാ സെക്രട്ടറി പി. മോഹനന്. അറസ്റ്റിലായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റിയാണ് നിയമസഹായം നല്‍കുമെന്ന് നേരത്തേ തീരുമാനിച്ചത്.
എന്നാല്‍ ഇന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രാദേശിക തീരുമാനം തള്ളുന്ന തരത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി. നിയമസഹായം പോലെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുന്നിലുള്ള കാര്യമല്ലെന്നും ഈ തീരുമാനം തന്നെയാണ് എല്ലാ ഘടങ്ങളുടെയും തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്.
യു.എ.പി.എ ചുമത്തിയ പൊലിസിന്റെ നടപടി പിന്‍വലിക്കണമെന്ന വാദവുമായ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി നേരത്തേ രംഗത്തുവന്നിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗമായ ടി.പി ദാസന് പങ്കെടുത്ത യോഗത്തിലാണ് പൊലിസ് നടപടിക്കെതിരേ കടുത്ത വിമര്‍ശമുയര്‍ന്നത്. നിയമസഹായം നല്‍കുന്നത് സംബന്ധിച്ച് പ്രാദേശിക ജില്ലാ കമ്മിറ്റികള്‍ തമ്മിലുണ്ടായ ആശയക്കുഴപ്പം വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."