യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
നെടുമങ്ങാട്: യുവതിയുടെ ആത്മഹത്യ ഭര്‍ത്താവ് അറസ്റ്റില്‍. കഴിഞ്ഞ 15 ന് കൊല്ലം നെടുത്തേരി നെറ്റിയോട്ട് തെക്കേക്കര സുചിത്രഭവനില്‍ വസന്തയുടെ മകള്‍ സുചിത്ര പെരിങ്ങമ്മല പന്നിയോട്ടുകടവില്‍ സുജിത്തിന്റെ വീട്ടില്‍ ആത്മഹത്യചെയ്ത കേസില്‍ പെരിങ്ങമ്മല വില്ലേജില്‍ അഗ്രിഫാം പന്നിയോട്ടുകടവ് കിഴക്കുംകര പുത്തന്‍വീട്ടില്‍ സുജിതി (24) നെ പാലോട് പൊലിസ് അറസ്റ്റ് ചെയ്തു.
പ്രതിയും സുചിത്രയും എറണാകുളം കിറ്റെക്‌സ് കമ്പനിയില്‍ ജോലി ചെയ്തുവരവെ പ്രതി സുചിത്രയെ സ്‌നേഹിച്ച് 2016 നവംബറില്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്തിരുന്നു.
തുടര്‍ന്ന് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും അതിനുശേഷം പ്രതി സ്ഥിരമായി മദ്യപിച്ച് വന്ന് സുചിത്രയെ ഉപദ്രിക്കുകയും ചെയ്യുമായിരുന്നു. സുചിത്രി മരിക്കുന്നതിനു മുമ്പുള്ള ദിവസം സ്വര്‍ണമാല പണയപ്പെടുത്തി വിലകൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെചൊല്ലി ഇരുവരും സംസാരിക്കുകയും അതിന് പ്രതി സുചിത്രയെ ദേഹോപദ്രവം ഏല്‍പിച്ചശേഷം കിടന്നുറങ്ങുകയുമായിരുന്നു. അടുത്ത ദിവസം രാവിലെ സുചിത്ര തൂങ്ങിമരിക്കുകയായിരുന്നു.
പ്രതിക്കെതിരേ സ്ത്രീ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുക്കുകയും പാലോട് സി.ഐ കെ.ബി മനോജ്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ അഷ്‌റഫ്, എ.എസ്.ഐമാരായ അന്‍സാരി, സി.പി.ഒമാരായ മനു, ശ്രീജിത്ത്, രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."