നഗരസഭ മാസ്റ്റര്‍പ്ലാനിന് വീണ്ടും തുടക്കമായി; സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം
പോത്തന്‍കോട്: ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ തിരുവനന്തപുരം നഗരത്തിന്റെ മാസ്റ്റര്‍ പ്ലാനിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. നഗരസഭയും നഗര ഗ്രാമാസൂത്രണ വകുപ്പും ചേര്‍ന്ന് തിരുവനതപുരം നഗരത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ രൂപകല്‍പന ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചുകഴിഞ്ഞു.
കുറ്റമറ്റ രീതിയില്‍ ഭൗമ ശാസ്ത്ര വിവര സംവിധാനത്തിലധിഷ്ഠിതമായ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ തയാറാകുന്നത്. സാറ്റലൈറ്റ് മാപ്, കെഡസ്ട്രല്‍ മാപ് എന്നിവയുടെ സഹായത്തോടെ വിവര ശേഖരണവും ഫീല്‍ഡ്തല സര്‍വേ, സാമൂഹിക സാമ്പത്തിക സര്‍വെ, വാര്‍ഡ്തല യോഗങ്ങള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇത്തിലൂടെ ലഭിക്കുന്ന വിവവരങ്ങള്‍ അപഗ്രഥിച്ചാണ് മാസ്റ്റര്‍പ്ലാനിന് രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായുള്ള ഫീല്‍ഡ്തല സര്‍വെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9ന് കാട്ടായിക്കോണം യു.പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
നഗര ഗ്രാമ ആസൂത്രണ വകുപ്പ് ചീഫ് ടൗണ്‍ പ്ലാനര്‍ ജിജി ജോര്‍ജ് പദ്ധതി വിശദീകരിക്കും. മേയര്‍ അധ്യക്ഷനാകും. ശശിതരൂര്‍ എം.പി, എം.എല്‍.എമാരായ കെ. മുരളീധരന്‍, വി.എസ് ശിവകുമാര്‍, ഓ. രാജഗോപാല്‍, എം. വിന്‍സെന്റ് പങ്കെടുക്കും. ഡെപ്യൂട്ടി മേയറും വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെ ചെയര്‍മാന്മാരും കൗണ്‍സിലര്‍മാരും ജനപ്രതിനിധികളും പങ്കെടുക്കും.
പത്ത് ലക്ഷം ജനസംഖ്യയുള്ള നഗരം മെട്രോ നഗരമായി വികസിക്കുമ്പോഴും നഗരവികസനത്തിന് സഹായകമായ മാസ്റ്റര്‍ പ്ലാനിന്റെ അഭാവം കേന്ദ്രസര്‍ക്കാരിന്റെയും വിവിധ ഏജന്‍സികളുടെയും വിവിധ വികസന പദ്ധതികളില്‍ നഗരസഭക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നതിന് തടസമാകുന്നതാണ് ഇന്നത്തെ അവസ്ഥ.
വിവിധ പദ്ധതികള്‍ക്കും നാഗരാധിഷ്ഠിത റേറ്റിങ്ങിനും രാജ്യത്തെ മറ്റ് നഗരങ്ങളുമായി മത്സരിക്കുമ്പോള്‍ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ ഇല്ല എന്നത് തിരുവനതപുരം നഗരത്തെ നിരന്തരം പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.
ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ തവണ വേണ്ടത്ര പഠനവും തയാറെടുപ്പും കൂടാതെ നഗരസഭാ കൊണ്ടുവന്ന മാസ്റ്റര്‍ പ്ലാന്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിയമസഭപോലും അതില്‍ ഇടപെടുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് മാസ്റ്റര്‍പ്ലാനിന്റെ പ്രവത്തനങ്ങള്‍ മരവിപ്പിച്ചിരുന്നു. ആ കുറവുകള്‍ പരിഹരിച്ചാണ് വ്യവസ്ഥാപിതമായ മാസ്റ്റര്‍പ്ലാനിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."