HOME
DETAILS
MAL
കുഞ്ഞാലി മരക്കാരുടെ ചരിത്ര സ്മാരകങ്ങള്‍ മാറ്റാനുള്ള നീക്കം ചെറുക്കണം: എസ്.കെ.എസ്.എസ്.എഫ്
backup
November 03 2019 | 17:11 PM
കോഴിക്കോട്: കുഞ്ഞാലി മരക്കാരുടെ ചരിത്ര സ്മാരകങ്ങള്‍ മാറ്റാനുള്ള നീക്കം ചെറുത്ത് തോല്‍പിക്കണമെന്നും പ്രദേശവാസികളുടെ ധീരമായ നിലപാടിന് സംഘടനയുടെ എല്ലാ വിധപിന്തുണയുമുണ്ടാകുമെന്നും എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.
കാലങ്ങളായി പയ്യോളിയിലെ കുഞ്ഞാലി മരക്കാര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ച് വരുന്ന വസ്തുക്കള്‍ മറ്റൊരിടത്തേക്ക് മാറ്റുന്നതില്‍ ദുരൂഹതയുണ്ട്. ധാരാളം ടൂറിസ്റ്റുകളും ഗവേഷകരും വിദ്യാര്‍ത്ഥികളും സന്ദര്‍ശിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന പുരാവസ്തുക്കള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ചരിത്രത്തോടും നാടിനോടും കാണിക്കുന്ന വിവേചനവും അനീതിയുമാണ്. അത്തരം നീക്കങ്ങളില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമെന്നും അല്ലാത്ത പക്ഷം സമര പോരാട്ടങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുമെന്നും സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്റഫ് കുറ്റിക്കടവ്, ഖാസിം നിസാമി പേരാമ്പ്ര,ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ,അലി അക്ബര്‍ മുക്കം, മിഥ്ലാജ് അലി താമരശേരി, ഹിള്റ് റഹ്മാനി എടച്ചേരി, ജലീല്‍ ദാരിമി നടുവണ്ണൂര്‍, ജഅ്ഫര്‍ ദാരിമി ഇരുന്നലാട്, ശാക്കിര്‍ യമാനി പയ്യോളി, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, ജാബിര്‍ കൈതപ്പൊയില്‍, സലാം ഫറോക്ക്, കബീര്‍ റഹ്മാനി, ഷൈജല്‍ അഹമ്മജ് കുറ്റ്യാടി, മുനീര്‍ ദാരിമി അത്തോളി, നിസാര്‍ വടകര, ഫൈസല്‍ ഹസനി, സുബൈര്‍ ദാരിമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."