പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടമുണ്ടായവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണം: മോന്‍സ് ജോസഫ്
കുറവിലങ്ങാട്: കാലവര്‍ഷം ശക്തിപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രകൃതിക്ഷോഭത്തില്‍ കാണക്കാരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും കൃഷിനാശം സംഭവിക്കുകയും വീടുകള്‍ തകരുകയും ചെയ്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം എത്രയും പെട്ടെന്ന ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
നാശനഷ്ടമുണ്ടായ കടപ്പൂര്‍ - മഠത്തിപ്പറമ്പ്, കിടങ്ങൂര്‍ എന്നീ സ്ഥലങ്ങളിലെ വിവിധ പുരയിടങ്ങളില്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കൂടെ മോന്‍സ് ജോസഫ് എം.എല്‍.എ. സന്ദര്‍ശനം നടത്തി. പ്രകൃതിക്ഷോഭത്തില്‍ കൃഷിനാശം സംഭവിക്കുന്നവര്‍ക്കും വീടുനഷ്ടപ്പെടുന്നവര്‍ക്കും സര്‍ക്കാര്‍ നല്‍കാറുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് വലിയ കാലതാമസം ഉണ്ടാകുന്ന ദുരവസ്ഥയ്ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
കടുത്തുരുത്തി മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടായതിന്റെ വിശദമായ റിപ്പോര്‍ട്ട് റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും, കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാറിനും അടിയന്തിരമായി സമര്‍പ്പിക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി.
കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന്‍ മാത്യു, ബ്ലോക്ക് മെമ്പര്‍ ബിജു പാതിരിമല, വാര്‍ഡ് മെമ്പര്‍മാരായ ദിവാകരന്‍ കാപ്പിലോരത്ത്, ജോമോള്‍ സാബു എന്നിവരും റവന്യുവകുപ്പിലെയും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും എം.എല്‍.എ.യോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."