കണമല പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകിയ നിലയില്‍: ആശങ്കവേണ്ടെന്ന് പരിശോധനാ സംഘം
എരുമേലി: ശബരിമല പാതയിലെ കണമലയില്‍ പമ്പാ നദിക്ക് കുറുകെ രണ്ട് വര്‍ഷം മുമ്പ് തുറന്നുകൊടുത്ത കണമല പാലത്തെ കോണ്‍ക്രീറ്റ് ഇളകിയ നിലയില്‍. പാലത്തിന്റെ മധ്യഭാഗത്തെ ഒരടിയോളം വരുന്ന ഭാഗത്തെ കോണ്‍ക്രീറ്റാണ് പൊട്ടിയത്. കോണ്‍ക്രീറ്റ് ഇളകിയ സ്ഥലത്തെ കമ്പികള്‍ തെളിഞ്ഞു കാണാം. പൊളിഞ്ഞഭാഗത്ത് ചെറിയ കുഴികൂടി രപപ്പെട്ടതോടെ ജനങ്ങള്‍ ആശങ്കയിലായി. പാലം നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിയുണ്ടെന്ന ആരോപണമുയര്‍ന്നതോടെ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം പൊതുമരാമത്ത് വകുപ്പ് അധിക്യതര്‍ സ്ഥലം സന്ദര്‍ശിച്ചു പരിശോധന നടത്തി. മണിമല സി.ഐ, എരുമേലി പോലീസ്, ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.
പാലത്തിന്റെ കോണ്‍ക്രീറ്റ് പൊളിഞ്ഞ സംഭവത്തില്‍ ചൊവ്വാഴ്ച വിദഗ്ധ സംഘം പാലം പരിശോധിച്ചു. പാലത്തിന്റെ കോണ്‍ക്രീറ്റീനു മുകളിലെ വെയറിങ് കോട്ടിങ് മാത്രമാണ് ഇളകിയതെന്നും പാലത്തിന് യാതൊരു ബലക്ഷയവും ഉണ്ടാകില്ലെന്നും ആശങ്ക വേണ്ടെന്നും പരിശോധനാ സംഘം പറഞ്ഞു.
ഏഴു സെന്റീമീറ്റര്‍ കനത്തില്‍ ടാറിങ്ങിനു പകരം ചെയ്ത കോണ്‍ക്രീറ്റാണ് ഇളകിയത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഏതാനും വര്‍ഷങ്ങള്‍ മാത്രമായ പാലത്തിന് പെട്ടന്ന് കേടുപാട് ഉണ്ടായതിനെ കുറിച്ച് അന്വേഷിക്കുമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എന്‍ജിനീയിര്‍ എം.എന്‍ ജീവരാജ് പറഞ്ഞു.
കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ടഷന്‍ കോര്‍പ്പറേഷനാണ് പാലം നിര്‍മ്മിച്ചത്. തിരുവന്തപുരത്തു നിന്നും എത്തിയ സംഘത്തില്‍ വി.വി ബിനു, എക്‌സികൂട്ടീവ് എന്‍ജിനീയര്‍ ആര്‍ അനില്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."