നിര്‍ധന കുടുംബത്തിന് വാട്‌സ്ആപ് ഗ്രൂപ്പിന്റെ കൈത്താങ്ങ്
അഞ്ചല്‍: ഗൃഹനാഥന്‍ അസുഖ ബാധിതനായതിനെത്തുടര്‍ന്ന് വിഷമാവസ്ഥയിലായ കുടുംബത്തെ സഹായിക്കാന്‍ വാട്‌സ് ആപ് കൂട്ടായ്മയുടെ സഹായം. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ കൊമ്പേറ്റിമല രമ്യാഭവനില്‍ രവീന്ദ്രനാ ചാരി (52) രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടര്‍ന്ന് രോഗ ബാധിതനായത്.
ഇയാള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി തൊഴിലെടുക്കാന്‍ കഴിയാതെ ദുരിതത്തിലാണ്. ഇതിനിടെ ഒരു കാലിലെ വിരലുകളും മുറിച്ചു മാറ്റേണ്ടിവന്നു. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും പരസഹായം വേണ്ട അവസ്ഥയിലാണ്. ഭാര്യ ഗിരിജയ്ക്ക് അയല്‍ വീടുകളില്‍ അടുക്കളപ്പണി ചെയ്ത് കിട്ടുന്നതുച്ഛമായ വരുമനമാണ് ഏക ആശ്രയം.
രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. ഇരുവരും വിവാഹിതരായി വേറെ സ്ഥലങ്ങളില്‍ താമസമാണ്.
ഇവരുടെ ദയനീയാവസ്ഥ ആശാ വര്‍ക്കര്‍ ബിന്ദു മോഹന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അഞ്ചല്‍ 'വാട്‌സ് ആപ് ഗ്രൂപ്പ് സഹായിക്കാന്‍ തയ്യാറായത്. ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളുമാണ് നല്‍കിയത്. ഗ്രൂപ്പ് അഡ്മിന്‍ മൊയ്ദു അഞ്ചല്‍, റൂര്‍ല്‍ പ്രസ്‌ക്ലബ് സെക്രട്ടറി എന്‍.കെ ബാലചന്ദ്രന്‍ ,വാട്‌സ് ആപ് ഗ്രൂപ്പംഗങ്ങളായ വി.എസ് റാണ, വിഷ്ണു മഹാലക്ഷ്മി, അജി നിര്‍മ്മാല്യം, ധനുരാജ്, ആശാ വര്‍ക്കര്‍ ബിന്ദു മോഹന്‍ എന്നിവര്‍ രവീന്ദ്രനാചാരിയുടെ വീട്ടിലെത്തിയാണ് സഹായം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."