HOME
DETAILS

കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശം

  
backup
June 27 2017 | 18:06 PM

%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b4%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കോട്ടയം : രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപകനാശ നഷ്ടം. ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് യുവാവിനെ കാണാതായി.പലയിടങ്ങളിലും മരം കടപുഴകി വീണ് വന്‍തോതില്‍ നാശനഷ്ടമുണ്ടായി.
മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. മഴക്ക് ശമനമുണ്ടായില്ലെങ്കില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്കം രൂക്ഷമാകും.  ഈരാറ്റുപേട്ട നടക്കല്‍ കാരക്കാട്ട് കൊല്ലംപറമ്പില്‍ അഷ്‌റഫിന്റെ മകന്‍ അബീസ് (25) ആണ് കാണാതായത്. തിങ്കളാഴ്ച രാവിലെ മീനച്ചിലാറ്റിലെ കൈവഴിയായ വടക്കനാറ്റില്‍ വട്ടികൊട്ട ഭഗത്തു നിന്നും ആറ്റിലൂടെ ഒഴുകി വന്ന വസ്തുക്കള്‍ ശേഖരിക്കാനാണ് വെള്ളത്തില്‍ ചാടിയത് നീന്തുന്നതിനിടെ ചുഴിയില്‍ പെട്ട് കാണാതാകുകയായിരുന്നു.
പൊന്‍കുന്നം ചിറക്കടവില്‍ സ്‌കൂള്‍ ബസിന് മുകളിലേക്ക് മരം കടപുഴകി വീണെങ്കിലും 20 കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടു.ഇന്നലെ രാവിലെ ബസ് സ്‌കൂളിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.
താഴത്തങ്ങാടി അറവുപുഴ വടക്കേടത്ത് പുത്തന്‍പുര കബീ റിന്റെ വീട്ടിലേക്ക് അയല്‍വീട്ടിലെ പുരയിടത്തില്‍ നിന്ന പ്ലാവ് കടപുഴകി വീണ് മൂന്നു ലക്ഷത്തോളും രൂപയുടെ നാശമുണ്ടായി. ഇന്നലെ പുലര്‍ച്ചെ 4.30നായിരുന്നു സംഭവം.
പ്ലാവ് വീണതിന്റെ ഫലമായി വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു. കാര്‍ ഷെഡ് പൂര്‍ണമായും തകര്‍ന്ന അകത്തുണ്ടായിരുന്ന ഇയോണ്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഒരു ഹാപ്പ പാസഞ്ചര്‍ ഓട്ടോയും ഹാപ്പ കാരിയറുകളും തകര്‍ന്നു. തഹസില്‍ദാറും കൗണ്‍സിലര്‍ കുഞ്ഞുമോന്‍.കെ.മേത്തറും സന്ദര്‍ശിച്ചു.
ഈരാറ്റുപേട്ട:  ശക്തമായ മഴയിലും കാറ്റിലും മരംവീണ് പൂഞ്ഞാര്‍ പനച്ചികപ്പാറ മാക്കാട്ടില്‍ ഷിബുവിന്റെ വീട് ഭാഗീകമായി തകര്‍ന്നു.
നിര്‍മ്മാണം നടന്നുകൊണ്‍ിരിക്കുന്ന കാരികാട് പുള്ളിക്കാനം റോഡിലും വാഗമണ്‍ റോഡില്‍ പലയിടത്തും ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി.
വാകക്കാട് കുന്നേല്‍ ബേബിയുടെ  വീടിന്റെ മതില്‍ക്കെട്ട് ഇടിഞ്ഞു വിണ്  വീട് അപകടാവസ്ഥയിലായി. കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മീനച്ചിലാറില്‍ ജല നിരപ്പുയര്‍ന്നു.
മീനച്ചിലാറിന്‍ കൈവഴിയായ തെക്കനാറ്റിലും വടക്കനാറ്റിലും ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മലയോരങ്ങളില്‍ കനത്ത മഴ പെയ്യുന്നതാണ് വെള്ളപ്പൊക്കത്തിനു കാരണമാകുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  39 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago