മാധ്യമപ്രവര്‍ത്തകരും പൊലിസും അഭിഭാഷകരും സൗഹൃദ തോട്ടം നിര്‍മിച്ചു
കുന്നംകുളം: മാധ്യമപ്രവര്‍ത്തകരും പൊലിസും, അഭിഭാഷകരും ചേര്‍ന്ന് കുന്നംകുളത്ത് സൗഹൃദ പഴവര്‍ഗ്ഗ തോട്ടം ഒരുക്കി. കേരളത്തില്‍ പലയിടത്തും മാധ്യമ പ്രവര്‍ത്തകരും, പൊലിസും, അഭിഭാഷകരും തമ്മില്‍ തര്‍ക്കവും സംഘര്‍ഷവും ഉണ്ടണ്ടാകുമ്പോഴും കുന്നംകുളത്ത് ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ ഓര്‍മ്മയ്ക്കായാണ് പദ്ധതി.
താലൂക്ക് ആശുപത്രിയിലെ പുതിയ പ്രസവ വാര്‍ഡിന്റെ കവാടത്തിനടുത്തായാണ് സൗഹൃദ തോട്ടം നിര്‍മിച്ചത്. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ചൈനീസ് പേരക്ക, മാതളം, അനാര്‍, സപ്പോട്ട, തുടങ്ങി 30ല്‍പരം പഴങ്ങളാണ് തോട്ടത്തില്‍ നട്ടത്. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുളളില്‍ കായ്ക്കുന്ന ചെടികള്‍ പരിപാലിക്കുന്നതും ആവശ്യമായ തൈകള്‍ നല്‍കിയതും പ്രകൃതി സംരക്ഷണ സമതി തൃശൂര്‍ ജില്ലാ കമ്മറ്റിയാണ്.
ഡി.വൈ.എസ്.പി പി. വിശ്വംബരന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റണ്ട്, അഡ്വ. സി.ബി രാജീവ്, പ്രസ്‌ക്ലബ് പ്രസിഡന്റ് ഉമ്മര്‍മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് സൗഹൃദ മരങ്ങള്‍ നട്ടു. നഗരസഭ സ്ഥിരം സമതി അംഗങ്ങളായ സുമ ഗംഗാധരന്‍, ഗീതാ ശശി. ഷാജി ആലിക്കല്‍, ആശുപത്രി സൂപ്രണ്ടണ്ട് താജ്‌പോള്‍ പനക്കല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ. മേനോന്‍. എസ്.ഐ.ടി പി. ഫര്‍ഷാദ്. പ്രസ് ക്ലബ് സെക്രട്ടറി
ജോസ് മാളിയേക്കല്‍, അഡ്വ. സെബി,അഡ്വ.മാത്യുചാക്കപ്പന്‍, സോമന്‍ ചെറുകുന്ന്, ഷാജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."