HOME
DETAILS
MAL
വനിതാ കമ്മിഷന്‍ അദാലത്ത്; 45 പരാതികള്‍ തീര്‍പ്പാക്കി
backup
June 27 2017 | 18:06 PM
കോട്ടയം :സംസ്ഥാന വനിതാ കമ്മിഷന്‍ അംഗം ജെ. പ്രമീളാ ദേവിയുടെ അധ്യക്ഷതയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ മെഗാ അദാലത്തില്‍ 45 പരാതികള്‍ തീര്‍പ്പാക്കി.
കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുളള 8 പരാതികള്‍ അദാലത്തില്‍ രമ്യമായി പരിഹരിച്ചതായി അംഗം അറിയിച്ചു.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് മക്കള്‍ വിമുഖത കാണിക്കുന്നുവെന്ന 5 പരാതികളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
6 കേസുകളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലിസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 38 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആകെ 94 പരാതികളാണ് ചൊവ്വാഴ്ചത്തെ അദാലത്തിന്റെ പരിഗണനയ്ക്ക് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."