ഗജ ചുഴലിക്കാറ്റ്; സഹായഹസ്തവുമായി കനിവോടെ കൊല്ലം
കൊല്ലം: ഗജ ചുഴലിക്കാറ്റ് ദുരന്തബാധിതര്‍ക്കായി ജില്ലാ ഭരണകൂടം കനിവോടെ കൊല്ലം എന്ന പേരില്‍ സഹായ സമാഹരണ യജ്ഞം നടത്തുന്നു. പ്രളയദുരിതകാലത്ത് സഹായം സ്വീകരിച്ച മാതൃകയിലായിരിക്കും പ്രവര്‍ത്തനം. ഇതിനായി പ്രധാന ശേഖരണ കേന്ദ്രം കലക്‌ട്രേറ്റിലാണ് സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമായ സഹായവസ്തുക്കള്‍ വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, ക്ലബുകള്‍ എന്നിവയ്ക്ക് സംഭാവനയായി നല്‍കാം. എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും വില്ലേജ് ഓഫീസുകളിലും സഹായ വസ്തുക്കള്‍ കൈമാറാമെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സബിന്‍ സമീദ് അറിയിച്ചു. അവധി ദിവസങ്ങള്‍ ഉള്‍പ്പടെ ഓഫീസ് പ്രവൃത്തി സമയത്താണ് ശേഖരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
ബെഡ്ഷീറ്റ്, ബ്ലാങ്കറ്റ്, ടൗവല്‍, സ്റ്റീല്‍പ്ലേറ്റ്, സ്പൂണ്‍, ഗ്ലാസ്, മറ്റു അലൂമിനിയംസ്റ്റീല്‍ പാത്രങ്ങള്‍, സോപ്പ്, പേസ്റ്റ്, ടൂത്ത്ബ്രഷ്, വാഷിംഗ് പൗഡര്‍, ബക്കറ്റ്, സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍, നോട്ട്ബുക്ക്, പേന, പെന്‍സില്‍, സ്‌കൂള്‍ ബാഗ്, വാട്ടര്‍ബോട്ടില്‍, ചൂല്‍, ചെരുപ്പ് തുടങ്ങിയവയാണ് സഹായമായി പ്രതീക്ഷിക്കുന്നത്.
വിവരങ്ങള്‍ക്കും സഹായത്തിനുമായി ചുവടെയുള്ള നമ്പരുകളില്‍ ബന്ധപ്പെടാം കലക്ടറേറ്റ് 1077, കൊല്ലം താലൂക്ക് 04742742116, കൊട്ടാരക്കര 04742454623, പുനലൂര്‍ 04752222605, പത്തനാപുരം 04752350090, കരുനാഗപ്പള്ളി 04762620223, കുന്നത്തൂര്‍ 04762830345.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."