കള്ളനോട്ട് നല്കി ലോട്ടറിയും പണവും അപഹരിച്ചു
അരൂര്‍: കള്ളനോട്ട് നല്കി വയോധികന്റെ ലോട്ടറിയും പണവും അപഹരിച്ചു. അരൂര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ കൊച്ചുപറമ്പില്‍ വേലായുധന് (65)ന്റെ ലോട്ടറിയാണ് ബൈക്ക് യാത്രികന് അപഹരിച്ചത്. രണ്ടായിരം രൂപയുടെ കള്ളനോട്ട് നല്കി 800 രൂപക്ക് 24 ലോട്ടറി ടിക്കറ്റുകള്‍ എടുത്ത ശേഷം വേലായുധന്റെ പോക്കറ്റില്‍ നിന്ന് 2800 രൂപയും കവര്‍ന്നു. പുതിയ ലോട്ടറി എടുക്കുന്നതിനായി ഏജന്റിന്റെ അടുത്ത് എത്തി നോട്ട് പരിശോധിച്ചപ്പോഴാണ് കാര്യം മനസിലായത്.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ ഒരു വാഹനാപകടത്തേ തുടര്‍ന്ന് ഇയാളുടെ ഒരു കൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. അതിനാല്‍, മറ്റു ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ ലോട്ടറി വില്‍പ്പന നടത്തി ഉപജീവനം നടത്തിവരുകയായിരുന്നു.
ദേശീയപാതായില്‍ അരൂര്‍ പെട്രോള്‍ പമ്പിന് വടക്കുവശം ചൊവ്വാഴ്ച ഉച്ചക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം. കുട്ടികളുടെ പ്രോജക്റ്റുകള്‍ക്ക് വേണ്ടി ഇത്തരം നോട്ടുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അരൂര്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."