HOME
DETAILS

വ്യാപാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി പിടിയില്‍

  
backup
June 27 2017 | 18:06 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d

മട്ടാഞ്ചേരി: ഇടക്കൊച്ചിയില്‍ വസ്ത്ര വ്യാപാരിയായ പാമ്പായിമൂലയില്‍ ബാലുവെന്ന ബാലസുബ്രഹ്മണ്യത്തെ  വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി പൊലിസ് പിടിയിലായി.
കൃത്യം നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ ഉള്‍പ്പെടെയാണ് അഞ്ച് പേര്‍ പിടിയിലായത്. ഏലൂര്‍ മഞ്ഞുമ്മല്‍ ലോഡ്ജ് സ്റ്റോപ്പിന് സമീപം കൂനംപ്പറമ്പ് വീട്ടില്‍ ഇപ്പോള്‍ ചേരാനല്ലൂര്‍ മുണ്ടപ്പാടം റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ആശാന്‍ എന്ന് വിളിക്കുന്ന രാധാകൃഷ്ണന്‍(36), ചേരാനല്ലൂര്‍ എടേക്കുന്നം ടെമ്പിള്‍ റോഡില്‍ മുല്ലയ്ക്കാപ്പിള്ളി വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന ഷിജിത്ത്(35), ഏലൂര്‍ മഞ്ഞുമ്മല്‍ മാടപ്പാട്ട് റോഡില്‍ മേഘാ വാട്ടര്‍ ടാങ്ക് കമ്പനിക്ക് സമീപം ആഞ്ഞിലിക്കാട്ട് വീട്ടില്‍ വിനു(28), മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് മമ്മുസുര്‍ക്കാ പള്ളിക്ക് സമീപം മൊഹ്‌സിന്‍(27), ഫോര്‍ട്ട്‌കൊച്ചി വെളി ഓടത്ത ലൈനില്‍ പുത്തന്‍ പാടത്ത് വീട്ടില്‍ ഫ്‌ളോറി(61) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.വിജയന്‍, പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍ രാധാകൃഷ്ണന്‍, ഷിജിത്ത്, വിനു എന്നിവര്‍ കൃത്യം നടത്തിയ സംഘത്തില്‍പ്പെട്ടവരാണ്.
ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്ന മൈസൂരുവിലെ കോഴി ഫാമില്‍ നിന്നാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കൊച്ചിയിലെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മൂന്ന് പേരും മൈസൂരുവിലുണ്ടെന്ന് പൊലിസ് മനസ്സിലാക്കിയത്.
നേരത്തേ ഈ കേസില്‍ അറസ്റ്റിലായ ജിനാസ്, ബിജിന്‍ എന്നിവര്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. ഇതോടെ സംഭവത്തില്‍ ഏഴ് പേര്‍ പിടിയിലായി. ഇനി പിടിയിലാകാനുള്ളവരില്‍ ഒരാള്‍ ക്വട്ടേഷന്‍ ഏറ്റെടുത്ത നിക്‌സനും കൃത്യം നടത്തിയ നാലംഗ സംഘത്തിലെ ജിന്നാസിന്റെ സുഹൃത്തുമാണ്.
കഴിഞ്ഞ പതിനൊന്നിന് രാത്രി എട്ടേമുക്കാലോടെയാണ് പാമ്പായിമൂലയിലെ വസ്ത്രശാലയിലെത്തിയ നാലംഗ സംഘം ബാലുവിനെ മൃഗീയമായി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago