പശുസംരക്ഷക സേനയെ തള്ളിപ്പറഞ്ഞ് മോദി
ന്യൂഡല്‍ഹി: ഗോരക്ഷക് എന്നറിയപ്പെടുന്ന പശുസംരക്ഷകര്‍ സാമൂഹ്യവിരുദ്ധരും നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ രാത്രിയില്‍ അക്രമങ്ങള്‍ നടത്തുകയും പകല്‍ പശുവാദികളാവുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാര്‍ക്കെതിരേ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുമെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ മൈ ഗവണ്മെന്റ് പരിപാടിയിലെ ചോദ്യോത്തര സെഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭൂരിഭാഗം പശുക്കളും ചാവുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പോലുള്ള വസ്തുക്കള്‍ ഭക്ഷിച്ചാണ്. അല്ലാതെ ആരും കൊന്നിട്ടല്ലെന്നും മോദി പറഞ്ഞു. റോഡില്‍ പ്ലാസ്റ്റിക് വലിച്ചെറിയരുതെന്ന് ആളുകളെ ബോധവല്‍കരിക്കാനാണ് ഗോരക്ഷകര്‍ ശ്രമിക്കേണ്ടത്. രാജ്യത്ത് നടക്കുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും പ്രധാനമന്ത്രിയെ ചിലര്‍ ആക്രമിക്കുകയാണെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."