സഊദിയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ഊര്‍ജിതമാക്കി; മഞ്ഞ കാറ്റഗറി സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഇഖാമ പുതുക്കില്ല
റിയാദ്: സഊദിയില്‍ സ്വദേശിവല്‍ക്കരണ നടപടികള്‍ ഊര്‍ജിതമാക്കി. നിതാഖാത്തില്‍ മഞ്ഞ കാറ്റഗറിയിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ഇഖാമ പുതുക്കിനല്‍കില്ലെന്ന് സഊദി തൊഴില്‍, സാമൂഹിക മന്ത്രാലയം വ്യക്തമാക്കി.
നിശ്ചിതശതമാനം സ്വദേശിവല്‍ക്കരണം പാലിക്കാതെ മഞ്ഞ വിഭാഗത്തിലായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാകില്ലെന്നാണ് അറിയിപ്പ്. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാതെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കാനും കഴിയില്ല. സഊദിവല്‍ക്കരണ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യസ്ഥാപനങ്ങളെ ചുവപ്പ്, മഞ്ഞ, പച്ച, പ്ലാറ്റിനം എന്നീ വിഭാഗങ്ങളായി തരംതിരിച്ചിരുന്നു. ഇതില്‍ ചുവപ്പ് കാറ്റഗറിയിലെ സ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ സേവനങ്ങള്‍ തടഞ്ഞിരുന്നു. ഉയര്‍ന്നതോതില്‍ സ്വദേശിവല്‍ക്കരണം പാലിച്ച പച്ച, പ്ലാറ്റിനം വിഭാഗങ്ങളില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്.
അതേസമയം, വരുമാനസ്രോതസുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്കരണ പദ്ധതികള്‍ അടുത്തവര്‍ഷവും തുടരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."