സഊദിയില്‍ ആഭ്യന്തര വിമാന യാത്രികര്‍ക്ക് എയര്‍പോര്‍ട്ട് നികുതി
സ്വന്തം ലേഖകന്‍
ജിദ്ദ: സഊദിയില്‍ ആഭ്യന്തര വിമാന യാത്രികര്‍ക്ക് ജനുവരി മുതല്‍ എയര്‍പോര്‍ട്ട് നികുതി. 10 റിയാലാണ് നികുതിയായി നല്‍കേണ്ടത്.
രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍, വിമാന ജീവനക്കാര്‍, ട്രാന്‍സിറ്റ് യാത്രക്കാര്‍ എന്നിവര്‍ക്ക് നികുതി ബാധകമല്ല. ആഭ്യന്തര യാത്രക്കാരില്‍ നിന്ന് നികുതി ഈടാക്കാന്‍ ഗതാഗത മന്ത്രിയാണ് അനുമതി നല്‍കിയിരിക്കുന്നത്.
ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ എയര്‍പോര്‍ട്ട് നികുതിക്ക് മൂല്യവര്‍ധിത നികുതിയും നല്‍കണം. ആഭ്യന്തര ടിക്കറ്റിനും ഇത് ബാധകമാണ്. എന്നാല്‍, അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് മൂല്യവര്‍ധിത നികുതി ബാധകമല്ല.
എയര്‍പോര്‍ട്ട് ടാക്സ് അടയ്ക്കാന്‍ കാലതാമസം വരുത്തുന്ന വിമാന കമ്പനികള്‍ക്കെതിരേ നടപടികളെടുക്കാന്‍ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ക്ക് അവകാശമുണ്ടാകും.
ആഭ്യന്തര യാത്രക്കാര്‍ക്കുള്ള എയര്‍പോര്‍ട്ട് ടാക്സ് മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ പുനഃപരിശോധിച്ച് രാജ്യത്തെ പണപ്പെരുപ്പ, മാന്ദ്യ നിരക്കുകള്‍ക്ക് അനുസൃതമായി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."