എല്ലാ പഞ്ചായത്തുകളിലും ഞാറ്റുവേല ചന്തകള്‍ ആരംഭിക്കും: മന്ത്രി
കൂത്താട്ടുകുളം: വിത്തുകളുടെയും മറ്റ് നടീല്‍ വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പു വരുത്തി അടുത്ത വര്‍ഷം മുതല്‍ കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് പഞ്ചായത്തുകള്‍ തോറും ഞാറ്റുവേല ചന്തകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍. കൃഷി വകുപ്പ് കാക്കൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കാക്കൂരില്‍ ആരംഭിച്ച മലര്‍വാടി ഹൈടെക് നേഴ്‌സറി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സഹായം ലഭ്യമാക്കിയിട്ടും വിത്തുകള്‍ക്കും തൈകള്‍ക്കും സ്വകാര്യ നേഴ്‌സറികള്‍ അമിത വില വാങ്ങുന്നു. ഈ സാഹചര്യത്തിലാണ് നേഴ്‌സറികള്‍ക്കുള്ള സഹായം സഹകരണസ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് വ്യാപകമായി വ്യാജ ജൈവവളങ്ങള്‍ വരുന്നത് തടയും. 25 ഇനം കാര്‍ഷിക വിളകള്‍ക്ക് ജൂലൈ മുതല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് കെ.കെ അബ്രാഹം അധ്യക്ഷനായി. പൊതുസമ്മേളനം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എംജി യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രിയില്‍ ഓം റാങ്ക് നേടിയ മണിമലക്കുന്ന് കോളജ് വിദ്യാര്‍ഥിനി സാന്ദ്ര മരിയ പോളിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ ചടങ്ങില്‍ അനുമോദിച്ചു. തൈകളുടെ ആദ്യവില്‍പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം മുന്‍ എം.എല്‍ എം.ജെ ജേക്കബും, തിരുമാറാടി പഞ്ചായത്തില്‍ സമ്പൂര്‍ണ കേരവികസനം ലക്ഷ്യമാക്കി ബാങ്ക് സൗജന്യമായി കര്‍ഷകര്‍ക്ക് നല്‍കുന്ന ഹെര്‍മോ ട്രാപ് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ.എന്‍ വിജയനും നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എം ശ്രീദേവി പദ്ധതി വിശദീകരിച്ചു. ജില്ലാപഞ്ചായത്തംഗം അഡ്വ. കെഎന്‍ സുഗതന്‍,ജെസി ജോണി, വിസി കുര്യാക്കോസ്, പുഷ്പലത രാജു, ജിജി എലിസബത്ത് ക്ലാര ഫ്രാന്‍സിസ്, ലില്ലി ജോയി, മുണ്ടക്കയം സദാശിവന്‍, ജെയ്‌സണ്‍ ജോസഫ്,സാജു ജോണ്‍, കെ ആര്‍ പ്രകാശന്‍, ലിസി രാജന്‍, സ്മിത ബൈജു, സി എം വാസു ,സിനു എം ജോര്‍ജ്, സാജു മടക്കാലില്‍, ജേക്കബ് ജോണ്‍, തോംസണ്‍ നെല്ലിപ്പിളളില്‍, സൈബു മടക്കാലില്‍, ടി കെ ഗോപി എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അനില്‍ ചെറിയാന്‍ സ്വാഗതവും ഡയറക്ടര്‍ ബോര്‍ഡ് അംഗം എം എം ജോര്‍ജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."