ന്യൂകട്ട് ടൂറിസം പദ്ധതി; ഇന്ന് വീണ്ടും സര്‍വേ
തിരൂരങ്ങാടി: പാലത്തിങ്ങല്‍ കീരനല്ലൂര്‍ ന്യൂകട്ട് ടൂറിസം പദ്ധതിയിലെ ഭൂമി കാര്യത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് വിവിധ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ന്യൂകട്ട് പ്രദേശത്ത് ജലിവിഭവ വകുപ്പിന്റെകീഴിലുള്ള ഭൂമിയിലാണ് ഇന്നലെ പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജലവിഭവ, റവന്യൂ, എഫ്.ഐ.ടി, ഡി.ടി.പി.സി, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തിയത്. എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥലനിര്‍ണയം പൂര്‍ത്തിയാക്കുന്നതിന് ഇന്ന് വീണ്ടും സര്‍വേ നടത്താന്‍ തീരുമാനിച്ചു.
ചൊവ്വാഴ്ച്ച അതിരുകളില്‍ സര്‍വേ കല്ല് പാകുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കും. 15 ദിവസത്തിനകം പ്രവൃത്തി ആരംഭിക്കുന്ന തരത്തില്‍ നടപടികള്‍വേഗത്തിലാക്കണമെന്ന് യോഗത്തില്‍ എം.എല്‍.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
2012ല്‍ മന്ത്രിയായിരുന്ന പി.കെ അബ്ദുറബ്ബ് എം.എല്‍.എയുടെ ശ്രമഫലമായി തുടങ്ങിയ പദ്ധതി ഭൂമിയുടെ കൈമാറ്റവുമായ ബന്ധപ്പെട്ടാണ് കാലതാമസം നേരിട്ടത്.
കഴിഞ്ഞ മെയ് മാസത്തില്‍ സര്‍വേ പൂര്‍ത്തിയായെങ്കിലും പിന്നീട് സ്‌കെച്ചില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് കാര്യങ്ങള്‍വീണ്ടും നീണ്ടു പോകുകയായിരുന്നു. സ്ഥല പരിശോധനക്കും ശേഷം നടന്ന കൂടിയാലോചന യോഗത്തില്‍ ജലവിഭവ വകുപ്പ്എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഫ്രാന്‍സിസ് വര്‍ഗീസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇ.പി ബാലകൃഷ്ണന്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ അശോക് കുമാര്‍, തിരൂരങ്ങാടി അഡിഷ്ണല്‍ തഹസില്‍ദാര്‍ പി. പ്രശാന്ത്, സര്‍വെയര്‍ കെ. സുജിത് കുമാര്‍, ഡി.ടി.പി.സി ഉദ്യോഗസ്ഥനായ വൈ. രാജേഷ്, എഫ്.ഐ.ടി ഉദ്യോഗസ്ഥരായ പി.പി രാഗേഷ്, ടി. ശ്രീനിവാസന്‍, ടി.കെ നാസര്‍, സി.ടിനാസര്‍, സി .അബൂബക്കര്‍, ആസിഫ് പാട്ടശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."