കാക്കിക്കുള്ളിലെ കാരുണ്യം പകര്‍ന്ന് എ.എസ്.ഐ ആല്‍ബര്‍ട്ട്
ചങ്ങരംകുളം: കഴിഞ്ഞദിവസം മാക്കാലിയില്‍ അവശനിലയില്‍ കണ്ടെത്തിയ വെള്ളിമൂങ്ങ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്ത് പൊന്നാനിയിലെ എ.എസ്.ഐ ആല്‍ബര്‍ട്ട്. മാക്കാലി സ്വദേശി കണ്ടമ്പുള്ളി സുരേഷിനാണ് അയല്‍വാസിയായ ചാക്കോയുടെ പറമ്പില്‍നിന്ന് കാക്കകള്‍ അക്രമിക്കുന്ന രീതിയില്‍ വെള്ളിമൂങ്ങയുടെ കുഞ്ഞിനെ കിട്ടുന്നത്. നിയമപ്രശ്നങ്ങള്‍ മൂലം എന്ത് ചെയ്യണമെന്നറിയാതിരുന്ന സുരേഷ് ആല്‍ബര്‍ട്ടിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സൗകര്യപ്രദമായ കൂട് സഹിതം മാക്കാലിയിലെ സുരേഷിന്റെ വീട്ടിലെത്തിയ ആല്‍ബര്‍ട്ട് വെള്ളിമൂങ്ങ കുഞ്ഞിനെ ഏറ്റെടുത്തു. സുഖം പ്രാപിക്കുന്നതോടെ വെള്ളിമൂങ്ങയെ വനം വകുപ്പിന് കൈമാറാനാണ് ആല്‍ബര്‍ട്ടിന്റെ ശ്രമം . വിദഗ്ദ അഭിപ്രായങ്ങള്‍ ആരാഞ്ഞ് ആല്‍ബര്‍ട്ട് താമസിക്കുന്ന പൊലിസ് ക്വോട്ടേഴ്സില്‍ മൂങ്ങ കുഞ്ഞിനെ പരിപാലിക്കുകയാണ് ആല്‍ബര്‍ട്ട്.
ആലപ്പുഴ സ്വദേശിയായ ആല്‍ബര്‍ട്ട് ചങ്ങരംകുളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, പൊതു പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമാണ്.രണ്ട് വര്‍ഷം മുന്‍പ് ചങ്ങരംകുളം സ്റ്റേഷന് വളപ്പിലെ പച്ചക്കറി കൃഷിയിലൂടെയാണ് ആല്‍ബര്‍ട്ട് ശ്രദ്ധിക്കപ്പെടുന്നത്.
ഭാര്യയും മക്കളും നല്ല പ്രവര്‍ത്തനങ്ങളില്‍ ആല്ബെര്ട്ടിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."