HOME
DETAILS

മഴ കനത്തു; വെള്ളത്തില്‍ മുങ്ങി ജില്ല

  
backup
June 27 2017 | 18:06 PM

%e0%b4%ae%e0%b4%b4-%e0%b4%95%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae-2

കൊച്ചി: രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷം. തിങ്കളാഴ്ച്ച തുടങ്ങിയ ശക്തമായ മഴ ഇന്നലെ വൈകിയും തുടരുകയാണ്. ഇതോടെ പലയിടങ്ങളിലും വെള്ളക്കെട്ടിനൊപ്പം മണ്ണിടിച്ചിലും കൃഷിനാശങ്ങളും സംഭവിച്ചു. ഇന്നലെ പുലര്‍ച്ചയോടെ കൊച്ചി നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. റോഡുകളും നടപ്പാതകളും വെള്ളത്തിലായതോടെ വാഹന യാത്രികരും കാല്‍നട യാത്രക്കാരും നന്നേ പാടുപെട്ടു.  
മഴയെ തുടര്‍ന്ന് നഗരത്തില്‍ ശക്തമായ ഗതാഗതകുരുക്കും അനുഭവപ്പെട്ടു. ഇടപ്പള്ളി ടോള്‍ ജംക്ഷനില്‍ മണിക്കൂറുകളോളം വെള്ളം കെട്ടിക്കിടന്നതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം ദുരിതത്തിലായി. ഹൈക്കോര്‍ട്ട് ജംക്ഷനിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.
എം.ജി റോഡ്, ജഡ്ജസ് അവന്യു, നോര്‍ത്ത്, സൗത്ത്, കച്ചേരിപ്പടി പാലാരിവട്ടം, വൈറ്റില, കെ.എസ്.ആര്‍.ടി.സി, തമ്മനം, കലുര്‍ സ്റ്റേഡിയം പരിസരം എന്നിവിടങ്ങളെല്ലാം വെള്ളത്തിലായിരുന്നു. ചെളിയും മറ്റും നീക്കാത്തതിനാല്‍ ഓടകളിലെ വെള്ളം കായയിലേക്ക് ഒഴുക്കിപ്പോകാനാവാത്ത അവസ്ഥയിലാണ്. ഈ വെള്ളം റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്യും.
റോഡിലെ വെള്ളം സമീപമുള്ള വ്യാപാരസ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഒഴുകിയെത്തുന്നതും ജനങ്ങള്‍ക്ക് ദുരിതമാവുകയാണ്. മെട്രൊയുടെ പണി നടക്കുന്ന പ്രദേശങ്ങളില്‍ കെ.എം.ആര്‍.എല്‍ ആണ് മഴക്കാല പൂര്‍വ ശുചീകരണം നടത്തുന്നത് എന്ന കാരണത്താല്‍ സ്വന്തം പരിധിയില്‍പ്പെട്ട സ്ഥലങ്ങളിലെ ശുചീകരണവും നഗരസഭ സൗകര്യ പൂര്‍വം മറന്നതാണ് വെള്ളക്കെട്ടിനു കാരണം. നഗരത്തിലെ ഭൂരിഭാഗം ഓടകളും തര്‍ന്ന അവസ്ഥയിലാണ്. ഇതോടെ നഗരത്തിലെ വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സ്വീവേജ് ലൈനിലേക്ക് കയറുന്നില്ല. പകരം നിറഞ്ഞു കിടക്കുന്ന സ്വീവേജ് ലൈനില്‍ നിന്ന് വെള്ളക്കെട്ടുണ്ടാകുമ്പോള്‍ മാലിന്യം തിരികെ വീണ്ടും വീടുകളിലേക്കെത്തുന്നു. സ്വീവേജ് ലൈനില്‍ നിന്ന് മാലിന്യം വലിച്ചെടുത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിക്കാനുള്ള സംവിധാനം നഗര സഭയ്ക്കില്ല. കഴിഞ്ഞ ദിവസത്തെ മഴയില്‍ കാനകളില്‍ നിന്ന് മാലിന്യം വീടുകളിലേക്ക് ഒഴുകിയെത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
മഴയില്‍ നഗരത്തിന്റെ താണ പ്രദേശങ്ങള്‍ വെള്ളത്തിലായി. തീര ദേശങ്ങളായി ഫോര്‍ട്ട്‌കൊച്ചി, ചെല്ലാനം, വൈപ്പിന്‍, ചെറായി മേഖലകളില്‍ കടല്‍ ക്ഷോഭവും രൂക്ഷമായിരുന്നു. പലയിടത്തും കടല്‍ കരയിലേക്ക് കയറി. ശക്തമായ കാറ്റും പലയിടത്തും നാശം വിതച്ചിട്ടുണ്ട്.
പറവൂര്‍ നഗരത്തിലും ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര എന്നീ പഞ്ചായത്തുകളിലുമാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്.  പറവൂര്‍ നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, കാളത്തോട് പ്രദേശം, തെക്കേ നാലുവഴിയില്‍ വെളുത്തട്ട് റോഡിലും പെരുമ്പടന്ന അണ്ടിശ്ശേരില്‍ മേഖലകളിലും അത്താണിയിലും ഏഴിക്കരയിലെ കെടാമംഗലം, കണ്ണന്‍ചിറ ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ്. കണ്ണഞ്ചിറ ഭാഗത്ത് കാനകളിലാത്തത് മൂലം വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ലാതെ കടകള്‍ക്കു മുന്നില്‍ മൂന്നു ദിവസമായി വെള്ളം കെട്ടിക്കിടക്കുകയാണ്.
കൊട്ടുവള്ളിക്കാട്, മാല്യങ്കര, മടപ്ലാതുരുത്ത്, തുരുത്തിപ്പുറം, ചക്കുമരശേരി, കുഞ്ഞിത്തൈ എന്നിവടങ്ങളിലും ചിറ്റാറ്റുകരയിലെ പട്ടണം, നീണ്ടൂര്‍, പൂയപ്പിള്ളി, തുടങ്ങിയ സ്ഥലങ്ങളിലും വെളളകെട്ട് രൂക്ഷമാണ്. ദേശീയപാത 17ല്‍ വരാപ്പുഴ മുതല്‍ മൂത്തകുന്നം വരെയുള്ള റോഡുകിലും വെളളം കയറി. മുനമ്പം കവല, പട്ടണം കവല തുരുത്തിപ്പുറം  മൂത്തകുന്നം സൗത്ത്എന്നിവിടങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളകെട്ടുണ്ടായിരുന്നു.
മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖലയിലെ പഴക്കമേറിയ കെട്ടിടങ്ങള്‍ തകര്‍ച്ചാഭീഷണി നേരിടുകയാണ്. മഴക്കാലം തുടങ്ങിയതില്‍ പിന്നെ മേഖലയില്‍ അഞ്ചോളം കെട്ടിടങ്ങളാണ് ഭാഗീകമായി തകര്‍ന്നു വീണത്. ഫോര്‍ട്ടുകൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപത്തെ പഴക്കമേറിയ കെട്ടിടത്തിന്റെ മേല്‍ക്കുരയോട് ചേര്‍ന്നുള്ള ചെറിയ ഭാഗം ചൊവ്വാഴ്ച രാവിലെ ഭാഗികമായി വീണു. റോഡിലേക്കാണ് തകര്‍ന്ന ഭാഗം വീണത്. മട്ടാഞ്ചേരിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങൂടെ സംരക്ഷണത്തിന് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



















Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago