അക്ഷയ കേന്ദ്രവും റേഷന്‍ കാര്‍ഡും: ട്രാന്‍സ്‌ജെന്‍ഡറുകള്‍ മുഖ്യധാരയിലേക്ക്
തിരൂര്‍: സാമൂഹികമായ അവഗണനയും അവഹേളനവും സഹിക്കേണ്ടി വന്ന കാലത്ത്‌നിന്ന് മാറി ട്രാന്‍സ്‌ജെന്‍ഡറുകള്‍ മുഖ്യധാരയിലേക്ക്. തിരൂര്‍ നഗരസഭ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സ്വന്തമായി അക്ഷയ കേന്ദ്രം തുടങ്ങാന്‍ അനുമതി കൊടുത്തതിന് പുറമെ ഇവരുടെ സംഘടനാ പ്രസിഡന്റ് നേഹ.സി. മേനോന് റേഷന്‍ കാര്‍ഡും അനുവദിച്ചു. കേരളത്തില്‍ ഇതാദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡറിന് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്.
അക്ഷയ കേന്ദ്രം യാഥാര്‍ഥ്യമാകുന്നതോടെ സാമൂഹിക മേഖലയില്‍ സജീവമാകാനാണ് ശ്രമമെന്ന് അദ്വൈദ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് നേഹ.സി. മേനോന്‍ പറഞ്ഞു. തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്താണ് ഇവരുടെ അക്ഷയകേന്ദ്രം വരുന്നത്.
സമൂഹത്തില്‍ സജീവമാവുന്നതിന്റെ ഭാഗമായാണ് ജനസേവനരംഗത്തും ചുവടുറപ്പിക്കുന്നതെന്ന് നേഹ. സി. മേനോന്‍ പറഞ്ഞു. അക്ഷയ സംരംഭം തുടങ്ങാന്‍ തിരൂര്‍ നഗരസഭയാണ് ചരിത്രപരമായ അനുമതി നല്‍കിയത്.
നഗരസഭാ ഭരണസമിതി യോഗത്തില്‍ അക്ഷയ സെന്ററിനായുള്ള പ്രമേയം അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."