റേഷന്‍ കാര്‍ഡ് തിരുത്തല്‍: ഒരു മാസം ഒന്നര ലക്ഷം അപേക്ഷകള്‍
തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതിനായി ഒരു മാസം സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിക്കുന്നത് ഒന്നര ലക്ഷം അപേക്ഷകള്‍. പുതുതായി റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി മാസം 15,000 അപേക്ഷകളും ലഭിക്കുന്നുണ്ടെന്നും വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് നാല് വര്‍ഷത്തിനുശേഷം കഴിഞ്ഞ ജൂണ്‍ മുതലാണ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്. കഴിഞ്ഞ പതിനേഴ് മാസത്തിനിടയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനും പുതിയ കാര്‍ഡ് ലഭിക്കുന്നതിനുമായി 36.27 ലക്ഷം അപേക്ഷകളാണ് ഓണ്‍ലൈനായും നേരിട്ടും വകുപ്പിന് ലഭിച്ചത്. റേഷന്‍ കാര്‍ഡുകള്‍ പുതുക്കി നല്‍കിയതിനുശേഷം മുന്‍ഗണനാ വിഭാഗത്തില്‍ 3.96 ലക്ഷം കുടുംബങ്ങളെയും സബ്‌സിഡി വിഭാഗത്തില്‍ 75,281 കുടുംബങ്ങളെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ മുന്‍ഗണനാ വിഭാഗം റേഷന്‍കാര്‍ഡ്ഉടമകളില്‍ നിന്നും 4.2 ലക്ഷം കുടുംബങ്ങളെയാണ് അനര്‍ഹരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്.
സബ്‌സിഡി വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളില്‍നിന്നും 1.02 ലക്ഷം കുടുംബങ്ങളെയും പൊതുവിഭാഗത്തിലേക്ക് മാറ്റി. റേഷന്‍വാങ്ങാത്തതിനെ തുടര്‍ന്ന് മുന്‍ഗണന, അന്ത്യോദയ വിഭാഗത്തില്‍ പെട്ട 32,982 കുടുംബങ്ങളെയും പൊതുവിഭാഗത്തിലേക്ക് മാറ്റിയെന്ന് കണക്കുകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."