കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്
കാളികാവ് : കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്കോടിലെ ധന്യ പ്രവീണ്‍(33) പി.കെ പ്രവീണ്‍ (38) എന്നിവര്‍ക്കാണ് പന്നിയുടെ അക്രമത്തില്‍ പരുക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് കാട്ടുപന്നിയുടെ അക്രമണമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ പന്നി ഇടിക്കുകയായിരുന്നു.
അടയ്ക്കാകുണ്ട് ക്രസന്റ് സ്‌കൂളിന് സമീപത്താണ് അപകടം. പരുക്കേറ്റ ഇരുവരേയും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ധന്യയുടെ കാലിനും കൈയിനും അരക്കെട്ടിനും പരിക്കേറ്റിട്ടുണ്ട്. പ്രവീണിനും പരിക്ക് പറ്റിയിട്ടുണ്ട്. ഇരുവരും ചെങ്കോട് വാടക വീട്ടിലാണ് താമസം. ഹിമ കെയര്‍ ഹോമിലെ സ്റ്റാഫ് നേഴ്‌സായ ധന്യ. സ്‌കൂള്‍പടിയിലേക്ക് ബൈക്കില്‍ ഭര്‍ത്താവ് പ്രവീണിനൊപ്പം വരികയായിരുന്നു. ഇതിനിടെയാണ് കാട്ടുപന്നി അക്രമിച്ചത്. പരിസര പ്രദേശങ്ങളില്‍ നിരവധി തവണ കാട്ടുപന്നികളുടെ അക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വാഹനങ്ങള്‍ക്ക് പുറമെ കാല്‍നടയാത്രക്കാര്‍ക്ക് നേരെയും പന്നികളുടെ ആക്രമണമുണ്ടാകാറുണ്ട്. പന്നികള്‍ കാട്ടിലേക്ക് മടങ്ങാത്തതിനാല്‍ രാത്രിയും പകലും ഇവയുടെ ശല്യം നാട്ടുകാര്‍ക്കും റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കും വര്‍ധിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."