തിരുനബി(സ); അലങ്കാര പ്രയോഗങ്ങള്‍ക്കതീതമായ അനുപമ വ്യക്തിത്വം: സമദാനി
മലപ്പുറം: സര്‍വ മേഖലകളിലേക്കും ദീപ്ത സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കിയ മുഹമ്മദ് നബി(സ) അലങ്കാര പ്രായോഗങ്ങള്‍ക്കതീതമായ അനുപമ വ്യക്തിത്വമാണെന്ന് എം.പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. മുഹമ്മദ് നബി (സ്വ) അനുപമ വ്യകതിത്വം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ സംഘടിപ്പിച്ച ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകീര്‍ത്തന സദസുകളിലടക്കം പ്രവാചക സാന്നിധ്യം പ്രതീകാത്മകമായി ഉള്‍കൊള്ളുന്ന സര്‍വാദരവാണ് മുന്‍ഗാമികള്‍ പ്രകടിപ്പിച്ചിരുന്നത്. മദീനയില്‍ സവാരി ചെയ്യാതെ ജീവിച്ച ഇമാം മാലികിന്റെയും പ്രവാചക നാമം വഹിക്കുന്നതിന്റെ പേരില്‍ അനിവാര്യ ഘട്ടത്തില്‍ പോലും ശുചീകരണ പ്രക്രിയയിലായിരിക്കെ ഭൃത്യന്റെ പേര് വിളിക്കാന്‍ ഭവ്യതയുടെ ഭയാശങ്ക പ്രകടിപ്പിച്ച ഭരണാധികാരികളുടെയും ചരിത്രം പുതിയ തലമുറ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. സെമിനാറിന്റെ മുന്നോടിയായി നടന്ന വാഗണ്‍ ട്രാജഡി ശുഹദാക്കളുടെ മക്ബറ സിയാറത്തിന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇബാദ് സംസ്ഥാന കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍ സെമിനാറില്‍ സംബന്ധിച്ചു.
ഹംസ റഹ്മാനി കൊണ്ടിപറമ്പ് മോഡറേറ്ററായി. കാടാമ്പുഴ മൂസ ഹാജി, പി.വി മുഹമ്മദ് മൗലവി എടപ്പാള്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍ ഒതുക്കുങ്ങല്‍, സയ്യിദ് ബാപ്പുട്ടി തങ്ങള്‍ വരമ്പനാല, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ശാഫി മാസ്റ്റര്‍ ആലത്തിയൂര്‍, സി.കെ ഹിദായത്തുല്ലാഹ്, കിഴേടത്ത് ഇബ്രാഹീം ഹാജി, വി.കെ ഹാറൂണ്‍ റശീദ് മാസ്റ്റര്‍, അബൂബക്കര്‍ ഫൈസി തിരൂര്‍, നുഹ് കരിങ്കപ്പാറ, കെ.വി ബീരാന്‍ മാസ്റ്റര്‍, യൂനുസ് തിരൂര്‍, ഇസ്മാഈല്‍ ഹാജി തിരൂര്‍, ബഷീര്‍ തിരൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."