അനധികൃത ഭിത്തി നിര്‍മാണം: പത്തോളം വീടുകള്‍ വെളളത്തില്‍
അമ്പലപ്പുഴ: അനധികൃത ഭിത്തികെട്ടല്മൂലം പത്തോളം കുടുബങ്ങള്‍ വെള്ളകെട്ടിലായി.
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 10, 11 വാര്‍ഡുകളുമായി ചേര്‍ന്ന് കിടക്കുന്ന വെളിന്തറ സിറാജുല്‍ഹുദാ റോഡിലെ വെള്ളകെട്ടാണ് പത്തോളം കുടുബങ്ങളെ ദുരിതത്തിലാക്കിയത്. റോഡിന്റെ സമീപ പ്രദേശത്തെ സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ വസ്തുക്കള്‍ സുരക്ഷിതമാക്കുന്നതിനായി അനധികൃതമായി മതില് കെട്ടാന്‍ അടിത്തറകള്‍ സ്ഥാപിച്ചതാണ് വെള്ളകെട്ടിന് കാരണമായത്.
ഗ്രാമീണ റോഡുകളുടെ സമീപത്ത് നിന്നും മൂന്ന് മീറ്റര്‍ അകലത്തില്‍ അടിത്തറ കെട്ടി മാത്രമെ മതില് കെട്ടിപൊക്കാന്‍ പാടുള്ളവെന്ന നിയമം കാറ്റില്‍ പറത്തിയാണ് പഞ്ചായത്ത് അംഗങ്ങളുടേയും ജീവനക്കാരന്റെ ഒത്താശയോടെ അനധികൃതമായി സ്വകാര്യ വ്യക്തികള്‍ സിറാജ് ഉല് ഹുദാ റോഡിന് ഇരുവശങ്ങളിലായി പല ഭാഗങ്ങളിലായി അടിത്തറ കെട്ടിപൊക്കിയിരിയ്ക്കുന്നത്.
ഇതേ തുടര്‍ന്ന് പ്രദേശമാകെ വെള്ളകെട്ടിലാകുകയും പത്തോളം കുടുബങ്ങളുടെ വീടിനുളളില്വരെ വെളളം നിറഞ്ഞു നില്‍ക്കുകയാണ്. തീരദേശ മേഖലയുമായി ബന്ധിപ്പിയ്ക്കുന്ന മുഖ്യ റോഡാണ് വെളിന്തറ സിറാജുല്‍ഹുദാ റോഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."