സി.പി.എം പ്രവര്‍ത്തകര്‍ക്ക് യു.എ.പി.എ: ഇന്നലെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി ഇന്ന് സഭയില്‍ ന്യായീകരിച്ചു
തിരുവനന്തപുരം: കോഴിക്കോട്ട് രണ്ട് വിദ്യാര്‍ഥികള്‍ക്കെതിരേ യു.എ.പി.എ ചുമത്തിയത് വിവാദമായതോടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഒടുവില്‍ മുഖ്യമന്ത്രിയും പൊലിസിനെ കൈവിട്ടെങ്കിലും ഇന്ന് നിയമസഭയില്‍ ന്യായവാദങ്ങള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് താഹ ഫസലിന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് മാവോയിസ്റ്റ് അനുകൂല പുസ്തകം കിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അലന്‍ ഷുഹൈബിന്റെ ബാഗില്‍നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖയും പുസ്തകങ്ങളും കണ്ടെത്തിയെന്നും പറഞ്ഞ മുഖ്യമന്ത്രി, എന്നാല്‍ യു.എ.പി.എ നിയമം ദുരുപയോഗപ്പെടുത്താന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
യു.എ.പി.എ ചുമത്തിയതില്‍ ദുരുപയോഗം നടന്നിട്ടുണ്ടെങ്കില്‍ അത് പുനപരിശോധിക്കുമെന്നും കോഴിക്കോട് സംഭവത്തിലും ഇത്തരത്തിലുളള പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി പൊലീസിനെ ന്യായികരിച്ച് രംഗത്തെത്തിയത്. മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസുകള്‍ പുനപരിശോധിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അദ്ദേഹം ചോദ്യം ചെയ്തു. എഫ്.ഐ.ആര്‍ തയ്യാറാക്കപ്പെട്ട കേസില്‍ പുനപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രിയ്ക്ക് എങ്ങനെ പറയാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്റെ നടപടികള്‍ മാവോയിസ്റ്റുകള്‍ക്ക് പ്രോല്‍സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
pinarayi vijayan defends police in kozhikode uapa case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."