കാട്ടാനക്കൂട്ടം റബര്‍കൃഷി നശിപ്പിച്ചു; കര്‍ഷകന്‍ ഉപവാസ സമരം നടത്തി
കരുളായി: കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി. നെല്ലിക്കുത്ത് പുലിക്കട സെയ്തലവിയെന്ന സെയ്താജിയാണ് മൂത്തേടം പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് നടത്തിയത്. ബുധനാഴ്ച രാത്രിയില്‍ നെല്ലിക്കുത്ത് പൂ@ണ്ടക്കുന്നുള്ള റബര്‍ തോട്ടത്തിലെ റബര്‍ തൈകള്‍ നശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. നാലുവര്‍ഷം പ്രായമായ അറുനൂറ് റബര്‍ മരങ്ങളാണ് ആനക്കൂട്ടം ഒറ്റരാത്രി കൊ@് നിലംപരിശാക്കിയത്. റബറിന് സംരക്ഷണം നല്‍കാന്‍ ഇദ്ദേഹം നിര്‍മിച്ച സൗരോര്‍ജ വേലിയും തകര്‍ത്താണ് ആനക്കൂട്ടം തോട്ടത്തില്‍ കടന്നത്. അഞ്ചുലക്ഷം രൂപ മുടക്കിയാണ് കമ്പിവേലിയും സൗരോര്‍ജ വേലിയും കൃഷി സംരക്ഷണത്തിനായി നിര്‍മിച്ചിരുന്നത്. മൂന്നാം തവണയാണ് ഈ തോട്ടത്തിലെ റബര്‍ ആനക്കൂട്ടം നശിപ്പിക്കപ്പെടുന്നത്. രണ്ട@ു തവണ തോട്ടത്തിലെ മുഴുവന്‍ തൈ റബറുകളും ആനകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് ഈ കര്‍ഷകന്‍ മൂന്നാം തവണ നട്ട തൈകളാണ് വീ@ും നശിപ്പിച്ചത്. അന്നുമാത്രം ഏതാ@ണ്ട് പത്തുലക്ഷത്തോളം രൂപ കര്‍ഷകന് നഷ്ടം വന്നിരുന്നു. ബുധനാഴ്ചയു@ായ നഷ്ടമടക്കം 30 ലക്ഷം രൂപയോളമാണ് ഇദ്ദേഹത്തിന് നഷ്ടമു@ായത്. കാലങ്ങളായി ലക്ഷങ്ങളുടെ നഷ്ടം ആനകള്‍ വരുത്തുമ്പോള്‍ ഇന്നേവരെ വനം വകുപ്പില്‍ നിന്ന് ഒരു പൈസയും നഷ്ടപരിഹാരമായി ലഭിച്ചിരുന്നില്ല. ഉയര്‍ന്ന വനം ജീവനക്കാര്‍ സ്ഥലം സന്ദര്‍ശിക്കുകയും നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സൈദലവി പറഞ്ഞു. വ്യാഴാഴ്ചയും കരുളായി റെയ്ഞ്ച് ഓഫിസര്‍ ഇദ്ദേഹത്തിന്റെ ആന നശിപ്പിച്ച തോട്ടം സന്ദര്‍ശിച്ചു.
ഒന്നരമാസത്തിനകം ട്രഞ്ച് കീറി ആനശല്യത്തിനു പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കിയെങ്കിലും സെയ്താജി വഴങ്ങാതെ കുത്തിയിരുപ്പു സമരം നടത്തുകയായിരുന്നു. ഡി.എഫ്.ഒ എത്തി ചര്‍ച്ച നടത്തി തീരുമാനമുണ്ട@ാക്കിയാലേ കുത്തിയിരുപ്പ് അവസാനിപ്പിക്കൂ എന്നാണ് സെയ്താജി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."