ഉദ്യോഗസ്ഥര്‍ ഫയലില്‍ ഉറങ്ങുന്നു: ശോഭനാ ജോര്‍ജ്
പയ്യന്നൂര്‍: ഉദ്യോഗസ്ഥര്‍ ഫയലില്‍ ഉറങ്ങുന്നവെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് കുറ്റപ്പെടുത്തി.
ഖാദി ഉല്പന്നങ്ങള് വിറ്റഴിക്കുന്നതില്‍ അവര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. അതാണ് ഖാദി മേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നതിന് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി. പയ്യന്നൂര്‍ ഖാദി കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
ഖാദി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാനും ഖാദി മേഖലയിലെ തൊഴില്‍ പ്രശ്നങ്ങളും വിപണിയില്‍ ഖാദി ഉല്പന്നങ്ങളുടെ ഇടിവിനെക്കുറിച്ചുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജും സംഘവും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിലെത്തിച്ചേര്ന്നത്.
ഡയരക്ടര്‍മാരായ കെ.എസ് പ്രദീപ് കുമാര്‍, ടി.പി മാധവന് നമ്പൂതിരി, പി. സുരേശന്, കെ.ജെ സെബാസ്റ്റിയന്, ജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."