ജോലിചെയ്യുന്ന കാലയളവിലെ വേതനം അവകാശം: മനുഷ്യാവകാശ കമ്മിഷന്
കൊല്ലം: ജോലിചെയ്യുന്ന കാലയളവിലെ വേതനം ജീവനക്കാരുടെ അവകാശമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. അത് നല്‍കേണ്ടത് തൊഴില്‍ദാതാവിന്റെ ചുമതലയാണെന്നും കമ്മിഷനംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. 2012 ജൂണ്‍ 15 മുതല്‍ 2013 ഡിസംബര്‍ 31 വരെ കൊല്ലം ഫാത്തിമ മാതാ കോളജില്‍ ഐ.എം.എഫില്‍ ടെക്നീഷ്യയായി പ്രവര്‍ത്തിച്ച എ.എസ് ദിവ്യശ്രീക്ക് നല്‍കാനുള്ള വേതനം അടിയന്തരമായി നല്‍കണമെന്നും കമ്മിഷന് നിര്‍ദേശം നല്കി. കമ്മിഷന് കോളജ് അധികൃതരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. യു.ജി.സിയുടെ സാമ്പത്തിക സഹായത്താല്‍ നടത്തിയ സ്കീം പ്രകാരം പ്രവര്‍ത്തിച്ച പരാതിക്കാരിക്ക് ഫെബ്രുവരി 27 ന് 6,8511 രൂപ നല്‍കിയിട്ടുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു. ബാക്കി തുക യു.ജി.സിയുടെ സഹായം ലഭിക്കുന്ന മുറക്ക് നല്‍കാമെന്ന് ഫാത്തിമ മാതാ നാഷണല്‍ കോളജ് പ്രിന്‍സിപ്പല്‍ ഹാജരാക്കിയ വിശദീകരണത്തില്‍ പറയുന്നു. യു.ജി.സിയില്‍ നിന്നോ മറ്റേതെങ്കിലും സ്ത്രോസില് നിന്നോ പരാതിക്കാരിക്ക് അര്‍ഹമായ വേതനം നല്‍കണമെന്നും കമ്മിഷന് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."