കണ്ണൂര്‍ വിമാനത്താവളം; അനുബന്ധ റോഡുകളുടെ പ്രവൃത്തി തകൃതിയില്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അനുബന്ധ റോഡുകളുടെ പ്രവൃത്തി തകൃതിയില്‍. തളിപ്പറമ്പ്, ഇരിക്കൂര്‍, മേഖലയില്‍ നിന്ന് എളുപ്പം മട്ടന്നൂരിലെത്താവുന്ന മരുതായി മട്ടന്നൂര്‍ റോഡിലെ നിര്‍മാണ പ്രവൃത്തി പുരോഗമിച്ചു.
കലുങ്ക് നിര്‍മാണം പുര്‍ത്തിയാവുന്നതോടെ ഏഴുമീറ്റര്‍ വീതിയില്‍ ടാറിങ് പ്രവൃത്തി തുടങ്ങും. ഇരിക്കൂര്‍ മരുതായി മട്ടന്നൂര്‍ റോഡിലെ നിര്‍മാണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്.
കലുങ്ക് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ടാറിങ് പ്രവൃത്തി ആരംഭിക്കും. ഏഴുമീറ്റര്‍ വീതിയിലാണ് ടാറിങ്. 8.35 കിലോമീറ്റര്‍ റോഡില്‍ ചോലത്തോട് മുതല്‍ നായിക്കാലി വരെയുള്ള രണ്ടുകിലോമീറ്റര്‍ ദൂരമാണ് ആദ്യഘട്ടത്തില്‍ ടാറിങ് ചെയ്യുന്നത്. ഇതിന്റെ മുന്ന് കലുങ്കുകളുടെ പ്രവൃത്തി പുരോഗമിക്കുയാണ്. അതോടൊപ്പം തന്നെ ഓവുചാലുകളുടെ നിര്‍മാണം, നടപ്പാത, തെരുവു വിളക്ക് എന്നിവയും സജ്ജമാക്കും.
രണ്ടുകലുങ്കുകളുടെ നിര്‍മാണം കുടി പുര്‍ത്തിയാക്കിയാല്‍ മാത്രമെ മട്ടന്നൂര്‍ ഭാഗത്തേക്കുള്ള ടാറിങ് തുടങ്ങാന്‍ സാധിക്കും. റോഡില്‍ നിലവില്‍ നാനുറോളം വൈദ്യുതി തുണുക്കളും 15 ട്രാന്സ്ഫോമറുകളുമാണുള്ളത്. രണ്ടുമാസം മുന്‍പ് ആരംഭിച്ച റോഡ് പണി വാഹനഗതാഗതം തടസപ്പെടുത്താതെയാണ് പുരോഗമിക്കുന്നത്.
25 കോടി രൂപ മുതല്‍ മുടക്കിലാണ് റോഡ് നവീകരണം നടത്തുന്നത്. നിലവിലുള്ള റോഡില്‍ വളവുകള്‍ ഒഴിവാക്കിയും കയറ്റം കുറച്ചുമാണ് വികസിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."