കീടനാശിനികളെയും രാസവസ്തുക്കളെയും ഒഴിവാക്കാന്‍ കഴിയും: സി. രാധാകൃഷ്ണന്‍
തൃശൂര്‍: മനുഷ്യന് ദോഷകരമായ കീടനാശിനികളെയും രാസവസ്തുക്കളെയും ഒഴിവാക്കാന്‍ കഴിയുമെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍. പീച്ചി വന ഗവേഷണകേന്ദ്രത്തില്‍ വച്ചു നടക്കുന്ന കേദാരം 37-ാമത് കാര്‍ഷികരംഗം ശില്‍പശാലയില്‍ കേരളം ജൈവകൃഷിയിലേക്ക് എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാര്‍ഷികരംഗത്ത് കഴിഞ്ഞ ആറേഴു പതിറ്റാണ്ടുകളില്‍ നടന്ന മാറ്റങ്ങള്‍ക്ക് സാക്ഷിയായിരുന്നു താനെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ നല്ല വിളവു കിട്ടാന്‍ സഹായിച്ചെങ്കിലും ഹരിതവിപ്ലവം അനിയന്ത്രിതമായ രാസകൃഷിയുടെ ദോഷങ്ങള്‍ക്ക് കാരണമായി. വളര്‍ത്തുമൃഗങ്ങളുടെ ചാണകത്തിലും മൂത്രത്തിലും പോലും രാസമാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു.
നമ്മള്‍ മനസ്സിരുത്തിയാല്‍ എല്ലാ രാസ മാലിന്യങ്ങളും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കി കേരളം സമ്പൂര്‍ണ്ണ ജൈവസംസ്ഥാനമാക്കാന്‍ നമുക്കു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുരേഷ് മുതുകുളം, ഡോ.കെ.ഇ ഉഷ, ഡോ. പി.ഇന്ദിര, കെ.കെ ചന്ദ്രന്‍, ഡോ.സാബിന്‍ ജോര്‍ജ്ജ്, ഡോ. എന്‍.എന്‍ ശശി. പ്രസംഗിച്ചു.
മധുമധുരം ധനമധുരം എന്ന വിഷയത്തില്‍ കാര്‍ഷിക സര്‍വകലാശാല പ്രൊഫസര്‍ ഡോ. മണിചെല്ലപ്പന്‍ അവിണിശ്ശേരി ഭാരത് ബീ കീപ്പിംഗ് സെന്ററിലെ എം.ആര്‍. സജയകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. രാവിലെ കാര്‍ഷിക സര്‍വകലാശാലയില്‍ വനയാത്രയും വൈകിട്ട് കലാസന്ധ്യയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."