ഗുരുമന്ദിരം തകര്‍ത്ത സംഭവം; പൊലിസ് ഇരുട്ടില്‍ തപ്പുന്നു
നെയ്യാറ്റിന്‍കര: ചായ്ക്കോട്ടുകോണം കുളത്താമല്‍ പറക്കോട്ടുകോണത്തുള്ള ഗുരുമന്ദിരവും പ്രതിമയും ദിവസങ്ങള്‍ക്ക് മുന്‍പ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നതായി ആക്ഷേപം.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലിസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ക്കിടയിലും വിശ്വാസികള്‍ക്കിടയിലും ശക്തമായ പ്രതിഷേധമാണുളളത്. കഴിഞ്ഞ 35 വര്‍ഷത്തോളമായി ഭക്തര്‍ പൂജാദി കര്‍മങ്ങള്‍ നടത്തി വരുന്ന ഗുരുപ്രതിഷ്ടയാണ് അക്രമികള്‍ നശിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജില്ലയില്‍ ഗുരു മന്ദിരങ്ങള്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളില്‍ ഒരു പ്രതിയെ പോലും പിടികൂടാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ലെന്നും വിശ്വാസികള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. കൂടാതെ നെയ്യാറ്റിന്‍കര താലൂക്കിലുടനീളം നടക്കുന്ന മോഷണ പരമ്പകളില്‍ പ്രതികളെ കുറിച്ച് ഒരു തുമ്പു പോലും ലഭിക്കാത്തതിലും പൊലിസിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."