HOME
DETAILS

യാത്രക്കാരനായെത്തി എംഡി നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചു

  
backup
June 27 2017 | 19:06 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b4%be%e0%b4%af%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%8e%e0%b4%82%e0%b4%a1%e0%b4%bf

നെടുമങ്ങാട്: സാധാരണ യാത്രക്കാരനെ പോലെ കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി നെടുമങ്ങാട് ഡിപ്പോയില്‍ എത്തി ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വിസുകള്‍ വന്നുപോകുന്നതും, യാത്രാക്കാരുടെ ഇടയില്‍ ചുറ്റി നടന്ന് അവരില്‍ ഒരാളെന്ന വ്യാജേന വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്ത കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ വരവ് ജീവനക്കാരെ അമ്പരപ്പിച്ചു.
എ.ടി.ഒയോ, മറ്റു കെ.എസ്.ആര്‍.ടി.സി ജീവനക്കാരോ ആരും തന്നെ എം.ഡി സ്റ്റേഷനില്‍ എത്തിയ വിവരം ആദ്യം അറിഞ്ഞിരുന്നില്ല. യാത്രക്കാര്‍ക്കിടയില്‍ വിവരങ്ങള്‍ തിരക്കികൊണ്ട് ഒരാള്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട ഒരു ജീവനക്കാരന്‍ അടുത്തേയ്ക്ക് ചെന്ന് വിഷ് ചെയ്ത ശേഷമാണ് എം.ഡി ഡിപ്പോയില്‍ എത്തിയ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത്.
തുടര്‍ന്ന് അദ്ദേഹം സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ എത്തി സ്റ്റേഷന്‍ മാസ്റ്റര്‍, കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍, ട്രാഫിക്ക് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്നിവരുമായി സര്‍വിസ് സംബന്ധമായ കാര്യങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ വിവരം അറിഞ്ഞ് എ.ടി.ഒയും തന്റെ ഓഫിസില്‍ നിന്ന് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ എത്തി. തുടര്‍ന്ന് എ.ടി.ഒയുമായും അദ്ദേഹം ബസ് സര്‍വിസുകളെ കുറിച്ചുള്ള കാര്യങ്ങള്‍ ആരാഞ്ഞു. എന്നാല്‍ എ.ടി.ഒയുടെ ഓഫിസ് സന്ദര്‍ശിക്കുകയോ മറ്റു പരിശോധനകളോ ഒന്നും തന്നെ നടത്തിയിരുന്നില്ല.
എന്നാല്‍ ആകെ ഷെഡ്യൂളുകള്‍, ഇപ്പോള്‍ നടത്തുന്ന ഷെഡ്യൂളുകള്‍, കട്ടപ്പുറത്തിരിക്കുന്ന ബസുകള്‍, സ്‌പെയര്‍ പാര്‍ട്‌സിന്റെ ലഭ്യത, ടിക്കറ്റ് കളക്ഷന്‍ എന്നിവയെക്കുറിച്ചും അദ്ദേഹം  ചോദിച്ചരിഞ്ഞു. ജീവനക്കാരുടെ ഹാജര്‍ പുസ്തകവും പരിശോധിച്ചു.
ഷെഡ്യുളുകള്‍ പരമാവധി കളക്ഷനെടുക്കണമെന്നും ഓരോ സര്‍വിസിലും പരമാവധി 10000 രൂപയെങ്കിലും കളക്ഷന്‍ കിട്ടുന്ന വിധം സര്‍വിസുകള്‍ ക്രമീകരണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.
ഡിപ്പോയും പരിസരവും ശുചിത്വം പാലിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥരോട് അദ്ദേഹം നിര്‍ദേശിച്ചു.
 പ്രധാനമായും നെടുമങ്ങാട് ഡിപ്പോയില്‍ നിന്നുള്ള ബസ് സര്‍വിസുകളുടെ നടത്തിപ്പും, യാത്രക്കാരുടെ ബുദ്ധിമുട്ടുകളും നേരില്‍ മനസിലാക്കാനുള്ള  ഉദ്ദേശത്തോടെ ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് നെടുമങ്ങാട്ട് എത്തിയ എംഡി രണ്ടോടെയാണ് മറ്റൊരു ബസില്‍  യാത്രക്കാരോടെപ്പം മടങ്ങിപ്പോയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago