അപകടക്കെണിയൊരുക്കി മുറ്റിച്ചൂര്‍ പാലത്തിന്റെ കിഴക്കേക്കര സെന്റര്‍
അന്തിക്കാട്: മുറ്റിച്ചൂര്‍ പാലത്തിന്റെ കിഴക്ക കര സെന്റര്‍ അപകടക്കെണിയാകുന്നു. പാലത്തിന്റെ പടിഞ്ഞാറ് ഭാഗത്തു നിന്നും അമിതവേഗതയില്‍ വരുന്ന വാഹനങ്ങളാണ് ഏറെ ഭീഷണിയാകുന്നത്.
ജുമാ മസ്ജിദ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങളെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തു നിന്നം വരുന്നവര്‍ ശ്രദ്ധിക്കാത്തതാണ് അപകടത്തിനു കാരണമാകുന്നത്.
തലനാരിഴയ്ക്കാണ് പലപ്പോഴും അപകടം ഒഴിവാകുന്നത്.
ഇരുവശത്തു നിന്നും വാഹനങ്ങള്‍ വരുന്നതു കാണാന്‍ വലിയ ഗ്ലാസ് വെച്ചിട്ടുണ്ടെങ്കിലും അമിതവേഗതയില്‍ വരുന്നവര്‍ ഇതു ശ്രദ്ധിക്കാറില്ല.
പാലത്തിന്റെ കിഴക്കുഭാഗത്ത് ഹബുകള്‍ സ്ഥാപിക്കലാണു അപകട ഭീഷണി ഒഴിവാക്കാനുള്ള ഏക മാര്‍ഗം. ഇതു സംബന്ധിച്ചു നാട്ടുകാര്‍ ഗ്രാമസഭകളിലും മറ്റും ആവശ്യമുന്നയിച്ചെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായില്ല.
പൊതുമരാമത്ത് വകുപ്പാണു ഹബ് നിര്‍മിക്കേണ്ടതെന്ന നിലപാടിലാണ് പഞ്ചായത്തധികൃതര്‍. പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരി രക്ഷപ്പെടുമ്പോള്‍ അപകടത്തിലാക്കുന്നത് ജനങ്ങളുടെ ജീവനാണ്. പാലത്തിന്റെ കിഴക്കേ കര സെന്ററിലെ അപകട ഭീഷണി ഒഴിവാക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."