HOME
DETAILS
MAL
ബിനീഷ് ബാസ്റ്റ്യനെതിരേ ജാതി അധിക്ഷേപം ഉണ്ടായില്ല, അനില്‍ രാധാകൃഷ്ണന് ജാഗ്രതക്കുറവുണ്ടായെന്നും ഫെഫ്ക
backup
November 04 2019 | 09:11 AM
കൊച്ചി: സിനിമാ താരം ബിനീഷ് ബാസ്റ്റ്യനും സംവിധായകന് അനില്‍ രാധാകൃഷ്ണനും തമ്മിലുണ്ടായ പ്രശ്നത്തില്‍ ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് ഫെഫ്ക ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്. അതേസമയം അനില്‍ രാധാകൃഷ്ണന്റെ ഭാഗത്തുനിന്നും ജാഗ്രതക്കുറവുണ്ടായെന്നും എന്നാല്‍ ഇരുവര്‍ക്കുമിടയിലുള്ള പ്രശ്നം ഇന്ന നടന്ന ചര്‍ച്ചയോടെ അവസാനിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഫെഫ്കയുടെ നേതൃത്വത്തില്‍ ഇരുവരെയും സമവായ ചര്‍ച്ചക്കായി വിളിപ്പിച്ചിരുന്നു. ജാതി അധിക്ഷേപം നടന്നുവെന്ന തരത്തില്‍ ബിനീഷ് ബാസ്റ്റ്യന്‍ പരാതിയില്ലെന്ന് ഉണ്ണിക്കൃഷ്ണന് പറഞ്ഞു. അതേസമയം തങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചെങ്കിലും അനിലിന്റെ സിനിമയില്‍ ഇനി അഭിനയിക്കാനില്ലെന്ന് ബിനീഷ് ബാസ്റ്റ്യന്‍ വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലായിരുന്നു വിവാദ സംഭവമുണ്ടായത്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടന്ന ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാനാവില്ലെന്ന് അനില്‍ രാധാകൃഷ്ണന് പറഞ്ഞതാണ് പ്രശ്നത്തിന് തുടക്കമിട്ടത്. ഇതില്‍ പ്രതിഷേധിച്ച് ബിനീഷ് വേദിയില്‍ കയറി കുത്തിയിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."