തൈക്കാട് ആശുപത്രിയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ശുചീകരണത്തിന് തുടക്കം
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി രോഗപ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന മൂന്നുദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ മന്ത്രിമാരായ കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തി.
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ മൂന്നുദിവസമായി കുറവുണ്ടായിട്ടുള്ളതായി ആരോഗ്യമന്ത്രി പറഞ്ഞു.
മേയര്‍ വി.കെ. പ്രശാന്ത്, കോര്പറേഷന് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ശ്രീകുമാര്‍, ഗീതാ ഗോപാല്‍, ആശുപത്രി സൂപ്രണ്ട് ഡോ. സരിതകുമാരി, കോര്പറേഷന് ഹെല്‍ത്ത് ഓഫിസര്‍ ഡോ. കെ. ശശികുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. ധര്മപാലന് സംബന്ധിച്ചു. കോര്പറേഷന് ശുചീകരണ വിഭാഗം തൊഴിലാളികള്‍, ആശുപത്രി ജീവനക്കാര്‍ പങ്കാളികളായി. ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മന്ത്രിമാരും മേയറും വാര്‍ഡുകള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."