ജില്ല പനിച്ചു വിറക്കുന്നു; ഒരു മരണം
തിരുവനന്തപുരം: തലസ്ഥാന ജില്ലയും പനിച്ചു വിറക്കുന്നു. ഡെങ്കിപ്പനി ബാധിച്ച് ഇന്നലെ ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി ശുഭകുമാരിയാണ് മരിച്ചത്.
3119 പേര്‍ ചികിത്സതേടി ആശുപത്രികളിലെത്തി. 215 പേര്‍ക്ക് ഡെങ്കിപ്പനി രോഗലക്ഷണങ്ങള്‍ ഉള്ളതായും 49 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അരുവിക്കര, ആര്യനാട്, ആറ്റിങ്ങല്‍, ബാലരാമപുരം, ചിറയിന്‍കീഴ്, കള്ളിയൂര്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കു വീതവും കരകുളം, കീഴാറ്റിങ്ങല്‍, കോട്ടുകാല്‍, മംഗലാപുരം, മുക്കോല, നെഡുമങ്ങാട് , നേമം, പള്ളിച്ചല്‍ എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. പാങ്ങാംപാറ, പാറശാല, പെരുംപഴത്തൂര്‍, എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്കും പൂന്തുറ, പൂവാര്‍, പുല്ലുവിള, പുത്തന്‍തോപ്പ്, തിരുവല്ലം, എന്നിവിടങ്ങളില്‍ മൂന്ന് പേര്‍ക്കും, വാമനപുരം, വട്ടിയൂര്‍ക്കാവ്, വെണ്‍പകല്‍ എന്നിവിടങ്ങിള്‍ രണ്ട് പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞം, ബീമാപ്പള്ളി, എസ്റ്റേറ്റ്, കരുമം, കുമാരപുരം, മണക്കാട്, പരുത്തിക്കുഴി, പേരൂര്‍ക്കട, പൂജപ്പുര, വള്ളക്കടവ്, ആറ്റുകാല്‍ എന്നിവിടങ്ങളിലും രണ്ട് പേര്‍ക്ക് ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
പുത്തന്‍തോപ്പ്, പള്ളിച്ചല്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."